അമരാവതി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ജില്ലയിൽ ആദിവാസി യുവാവിനെ മാവോയിസ്‌റ്റുകൾ കൊലപ്പെടുത്തി. കോട്ടപാലം സ്വദേശി കോര പിൽകു എന്നയാളാണ് കൊല്ലപ്പെട്ടത്. മാവോയിസ്‌റ്റ് പാർട്ടിയിൽ ചേർന്ന ഇയാൾ പിന്നീട് പൊലീസിന് മുൻപിൽ കീഴടങ്ങുകയുമായിരുന്നു.
വിശാഖപട്ടണത്ത് ആദിവാസി യുവാവിനെ മാവോയിസ്‌റ്റുകൾ കൊലപ്പെടുത്തി - വിശാഖപട്ടണം
വെള്ളിയാഴ്‌ച അർദ്ധരാത്രിയോടെയാണ് കൊലപാതകം നടന്നത്.
വിശാഖപട്ടണത്ത് ആദിവാസി യുവാവിനെ മാവോയിസ്‌റ്റുകൾ കൊലപ്പെടുത്തി
ആയുധധാരികളായ ഇരുപതോളം മാവോയിസ്‌റ്റുകൾ വെള്ളിയാഴ്‌ച അർധരാത്രിയോടെ പിൽകുവിന്‍റെ വീട്ടിൽ ആക്രമണം നടത്തുകയും പിൽകുവിനെ കോടാലി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പിൽകുവിന്‍റെ ഭാര്യ മിത്തുവിനും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. പൊലീസിന് വിവരം നൽകുന്നയാളായതു കൊണ്ടാണ് കൊലപ്പെടുത്തിയതെന്ന കത്ത് ഉപേക്ഷിച്ചിട്ടാണ് മാവോയിസ്‌റ്റുകൾ തിരിച്ചു പോയത്.