അവന്തിപോര: ദക്ഷിണ കശ്‌മീരിലെ അവന്തിപ്പോരയിലെ പദ്‌ഗംപോറ മേഖലയിൽ സൈന്യവും ഭീകരവാദികളുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു തീവ്രവാദിയെ ഇന്ത്യൻ സൈന്യം വധിച്ചു. ആക്രമണത്തിൽ രണ്ട് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. സൈന്യത്തിന്‍റെയും സിആർപിഎഫിന്‍റെയും സംയുക്ത സംഘമാണ് ഓപ്പറേഷൻ നടത്തിയത്.
ജമ്മുകശ്‌മീരിൽ ഏറ്റുമുട്ടൽ; തീവ്രവാദിയെ സൈന്യം വധിച്ചു - global terror
ഓപ്പറേഷൻ നടത്തിയത് സൈന്യത്തിന്‍റെയും സിആർപിഎഫിന്‍റെയും സംയുക്ത സംഘം. ഏറ്റുമുട്ടലിൽ ഒരു തീവ്രവാദിയെ സൈന്യം വധിച്ചു. ആക്രമണത്തിൽ രണ്ട് സൈനികർക്ക് പരിക്ക്.
A terrorist has been neutralised
പുൽവാമ പ്രദേശത്തെ പദ്‌ഗംപോറ ഗ്രാമത്തിൽ തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് സൈന്യം അടിയന്തര തിരച്ചിൽ ആരംഭിക്കുകയായിരുന്നു. തുടർന്ന് ഒളിച്ചിരിക്കുന്ന തീവ്രവാദികൾ സൈന്യത്തിന് നേരെ വെടിയുതിർത്തു.
ഇന്നലെ പുൽവാമയിൽ ഒരു കശ്‌മീരി പണ്ഡിറ്റിനെ തീവ്രവാദികൾ കൊന്നിരുന്നു. തൊട്ടടുത്ത ദിവസമാണ് സൈനിക നീക്കം. എന്നാൽ ഭീകരന്‍റെ മൃതദേഹം ഇതുവരെ കണ്ടെടുത്തിട്ടില്ല. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.