റായ്‌പൂർ(ഛത്തീസ്‌ഗഡ്): വിദ്യാര്‍ഥികളുടെ ചോദ്യത്തിന് ഇംഗ്ലീഷിൽ ഉത്തരം നൽകാത്തതിനാല്‍ പ്ലസ് വൺ വിദ്യാർഥികൾ സംഘം ചേർന്ന് പത്താം ക്ലാസുകാരനെ തല്ലിക്കൊന്നു. ഛത്തീസ്‌ഗഡിലെ റായ്‌പൂരിലെ ഖാംതാറായിയിലെ വീർ ശിവാജി നഗർ പബ്ലിക് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയായ മോഹൻ സിങ് രജ്‌പുത് ആണ് മരിച്ചത്. പത്താം ക്ലാസ് സപ്ലിമെന്‍ററി പരീക്ഷ എഴുതാനായി കാശിറാം ഹയർസെക്കൻഡറി സ്‌കൂളിൽ എത്തിയപ്പോഴാണ് സംഭവം.
ഇംഗ്ലീഷില്‍ ഉത്തരം നല്‍കിയില്ല, വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് പത്താം ക്ലാസുകാരനെ തല്ലിക്കൊന്നു - റായ്‌പൂരിൽ സ്‌കൂൾ വിദ്യാർഥികൾ തമ്മിൽ സംഘർഷം
ഛത്തീസ്‌ഗഡിലെ റായ്‌പൂരിൽ സ്‌കൂൾ വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിനിടയിൽ ഖാംതാറായിയിലെ വീർ ശിവാജി നഗർ പബ്ലിക് ഹയർ സെക്കൻഡറി സ്‌കൂളിലെ മോഹൻ സിംഗ് രാജ്‌പുത് എന്ന വിദ്യാർഥി കൊല്ലപ്പെട്ടു
പഠിക്കുന്ന സ്‌കൂളിനെ ചൊല്ലിയാണ് ഇരു സ്‌കൂളിലെയും വിദ്യാർഥികൾ തമ്മിൽ തർക്കം ആരംഭിച്ചത്. തുടർന്ന് പരീക്ഷ കഴിഞ്ഞ് പോകുന്നവഴി തർക്കത്തിലേർപ്പെട്ട ആറോളം വിദ്യാർഥികൾ ചേർന്ന് മോഹനെ പിടിച്ച് നിർത്തുകയും ഇംഗ്ലീഷിൽ ചോദ്യം ചോദിക്കുകയും ചെയ്‌തു. ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ വന്നതോടെ വിദ്യാർഥികൾ മോഹനെ മർദിക്കുകയായിരുന്നു എന്ന് മോഹന്‍റെ സഹപാഠികൾ ആരോപിച്ചു.
മർദനത്തെ തുടർന്ന് ബോധരഹിതനായ മോഹനെ മെകഹര ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരു വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മറ്റ് വിദ്യാർഥികൾ ഒളിവിലാണെന്ന് ഖാംതാറായി പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് സോണാൽ ഗ്വാല പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.