കേരളം

kerala

ETV Bharat / bharat

ഗച്ചിബൗളിയില്‍ 10ാംക്ലാസ് വിദ്യാര്‍ഥിയുമായി പ്രണയം, വിവാഹാലോചന തുടങ്ങിയതോടെ വിദ്യാര്‍ഥിയുമായി നാടുവിട്ട് അധ്യാപിക - ഇന്‍സ്റ്റഗ്രാം പ്രണയം

ചന്ദനഗര്‍ സ്വദേശിയായ അധ്യാപികയാണ് ഗച്ചിബൗളി സ്വദേശിയായ പത്താംക്ലാസുകാരനുമായി പ്രണയത്തിലായത്. അധ്യാപികയ്‌ക്ക് വിവാഹാലോചന തുടങ്ങിയതോടെ ഇരുവരും നാടുവിട്ടു. ദിവസങ്ങള്‍ക്ക് ശേഷം മടങ്ങിയെത്തിയ ഇരുവര്‍ക്കും പൊലീസ് കൗണ്‍സിലിങ് നല്‍കി

A teacher s love affair with student  Gachibowli  Gachibowli love story  viral love story  Instagram love  Instagram love story  online love story  പത്താംക്ലാസ് വിദ്യാര്‍ഥിയുമായി അധ്യാപികയുടെ പ്രണയം  വിദ്യാര്‍ഥിയുമായി അധ്യാപികയുടെ പ്രണയം  ചന്ദനഗര്‍  ഗച്ചിബൗളി  ഇന്‍സ്റ്റഗ്രാം പ്രണയിനി  കാമുകനെ ഞെട്ടിച്ച ഇന്‍സ്റ്റഗ്രാം പ്രണയിനി  ഇന്‍സ്റ്റഗ്രാം പ്രണയം  ഓണ്‍ലൈന്‍ പ്രണയം
പ്രണയകഥ

By

Published : Mar 4, 2023, 1:03 PM IST

ഗച്ചിബൗളി (തെലങ്കാന):പ്രണയം പലര്‍ക്കും പല വിധത്തിലാകും. പ്രായമോ, സാംസ്‌കാരിക വൈവിധ്യമോ എന്തിന് ദേശങ്ങള്‍ തമ്മിലുള്ള അന്തരമോ പ്രണയത്തിന് തടസമാകാറില്ല. പ്രണയത്തിന് വേണ്ടി എന്ത് റിസ്‌കും ഏറ്റെടുക്കാന്‍ തയ്യാറുള്ളവരും നമുക്കിടയില്‍ ഉണ്ട്. പല പ്രണയങ്ങള്‍ക്കും ചിലരുടെയൊക്കെ സദാചാര ബോധത്താല്‍ പ്രഹരമേല്‍പ്പിക്കുന്നതും ആധുനിക സമൂഹത്തില്‍ കണാറുണ്ട്.

എന്നാല്‍ അത്ര പരിചിതമല്ലാത്ത ഒരു പ്രണയ കഥയാണ് തെലങ്കാനയിലെ ഗച്ചിബൗളിയില്‍ നിന്ന് പുറത്തുവരുന്നത്. 26 കാരിയായ അധ്യാപികയും 15 കാരനായ വിദ്യാര്‍ഥിയുമാണ് പ്രണയത്തിലായത്. ഒരു സ്വകാര്യ സ്‌കൂളില്‍ അധ്യാപികയാണ് ചന്ദനഗര്‍ സ്വദേശിയായ യുവതി. വിദ്യാര്‍ഥിയാകട്ടെ ഗച്ചിബൗളി സ്വദേശിയും. ഇരുവരും കടുത്ത പ്രണയത്തിലായി. തമ്മില്‍ പിരിയാന്‍ കഴിയാത്ത അവസ്ഥ.

ഇതിനിടയില്‍ അധ്യാപികയ്‌ക്ക് വീട്ടുകാര്‍ വിവാഹാലോചനകള്‍ നോക്കാന്‍ തുടങ്ങി. ഇത് ഇരുവരെയും വിഷമത്തിലാക്കി. ഒടുവില്‍ രണ്ടുപേരും നാടുവിടാന്‍ തീരുമാനിക്കുകയായിരുന്നു. ഫെബ്രുവരി 16ന് കമിതാക്കള്‍ വീട്ടില്‍ നിന്നും ഇറങ്ങി. വീട്ടുകാര്‍ ഇരുവരും മടങ്ങി വരും എന്ന പ്രതീക്ഷയില്‍ രണ്ട് ദിവസം കാത്തു.

അധ്യാപികയും വിദ്യാര്‍ഥിയും മടങ്ങി എത്താതിരുന്നോടെ യുവതിയുടെ മുത്തച്ഛന്‍ ചന്ദനഗര്‍ പൊലീസില്‍ കൊച്ചുമകളെ കാണാനില്ലെന്ന് പരാതി നല്‍കി. വിദ്യാര്‍ഥിയുടെ മാതാപിതാക്കളാകട്ടെ ഗച്ചിബൗളി പൊലീസിലും പരാതിപ്പെട്ടു. ദിവസങ്ങള്‍ക്ക് ശേഷം ഇരുവരും തിരിച്ചെത്തി.

പൊലീസെത്തി കാര്യം അന്വേഷിച്ചപ്പോള്‍ താനും തന്‍റെ ടീച്ചറും ഒളിച്ചോടിയതാണെന്ന് വിദ്യാര്‍ഥി പറഞ്ഞു. തുടര്‍ന്ന് അധ്യാപികയെ വിളിച്ചുവരുത്തി പൊലീസ് കൗണ്‍സിലിംഗ് നല്‍കുകയുണ്ടായി. ഇതിനിടെയാണ് വിദ്യാര്‍ഥിയുമായി താന്‍ പ്രണയത്തിലാണെന്നും വീട്ടുകാര്‍ വിവാഹം ആലോചിക്കാന്‍ തുടങ്ങിയതോടെ എന്തുചെയ്യണം എന്നറിയാതെ നാടുവിടുകയായിരുന്നുവെന്നും അധ്യാപിക വെളിപ്പെടുത്തിയത്.

മലപ്പുറത്തെ കാമുകനെ ഞെട്ടിച്ച ഇന്‍സ്റ്റഗ്രാം പ്രണയിനി: പ്രണയത്തില്‍ പറ്റിക്കപ്പെടുന്നവരും ഏറെയാണ്. ഓണ്‍ലൈന്‍ വഴിയുള്ള പ്രണയങ്ങളിലാണ് പറ്റിക്കപ്പെടല്‍ കൂടുതല്‍. കഴിഞ്ഞ ദിവസം മലപ്പുറം കാളികാവിലുണ്ടായ സംഭവം ഇതിന് ഉദാഹരണമാണ്. രണ്ട് സ്ഥലങ്ങളിലിരുന്ന് പരസ്‌പരം മനസ് കൈമാറിയപ്പോള്‍ ഇങ്ങനെയൊരു ചതി ആ കാമുകന്‍ അറിഞ്ഞില്ല.

മൊബൈല്‍ സ്‌ക്രീനിലെ പ്രൊഫൈല്‍ ചിത്രത്തില്‍ മാത്രം കണ്ടിരുന്ന തന്‍റെ കാമുകിയെ നേരില്‍ കണ്ടപ്പോള്‍ യഥാര്‍ഥത്തില്‍ യുവാവ് പകച്ചുപോയി. കാരണം മുന്നില്‍ എത്തിയ കാമുകിക്ക് തന്‍റെ അമ്മയോളം പ്രായമുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്.

കാളികാവ് സ്വദേശിയായ കാമുകന്‍റെ പ്രായം 22. ഇന്‍സ്റ്റഗ്രാമില്‍ യുവാവ് തന്‍റെ പ്രായം മറച്ചുവച്ചില്ല. പ്രണയം പങ്കുവച്ചുകൊണ്ട് എത്തിയ കോഴിക്കോട് സ്വദേശിയായ പെണ്‍കുട്ടിക്ക് 18 വയസ്. എന്നാല്‍ നേരില്‍ കണ്ടപ്പോഴാണ് 18 കാരിയെന്ന് സ്വയം പരിചയപ്പെടുത്തി അടുത്തുകൂടിയ സ്‌ത്രീയ്‌ക്ക് അതിനേക്കാള്‍ എത്രയോ കൂടുതലുണ്ടെന്ന് മനസിലായത്. കാമുകിക്ക് തന്‍റെ പ്രായമുള്ള മകന്‍ ഉണ്ടെന്ന് കൂടി അറിഞ്ഞതോടെ യുവാവിന് പിടിച്ചുനില്‍ക്കാനായില്ല.

താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് ഉറപ്പായതോടെ സ്‌ത്രീയെ വീട്ടില്‍ നിന്ന് ഇറക്കിവിടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. എന്നാല്‍ താന്‍ ഏറെ സ്‌നേഹിക്കുന്ന തന്‍റെ കാമുകനെ വിട്ടുപോകാന്‍ സ്‌ത്രീ തയ്യാറായില്ല. ഇതോടെ യുവാവിന്‍റെ കുടുംബം പൊലീസില്‍ പരാതിപ്പെട്ടു. ഇതേസമയം സ്‌ത്രീയെ കാണാനില്ലെന്ന് കാണിച്ച് ഇവരുടെ ബന്ധുക്കള്‍ കോഴിക്കോട് പൊലീസിലും പരാതി നല്‍കിയിരുന്നു. യുവാവ് സ്‌ത്രീയെ കടത്തിക്കൊണ്ടുപോയി എന്നായിരുന്നു ഇവരുടെ കുടുംബം നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. പിന്നീട് ഇവരുടെ ബന്ധുക്കള്‍ വന്ന് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.

ABOUT THE AUTHOR

...view details