ദേവനഗരി(കര്‍ണാടക):ടിപേഷ് എന്ന 21 കാരന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു. ഒരു തെരുവ് നായ വണ്ടിക്ക് കുറുകെ ചാടിയതാണ് അപകട കാരണം, ഇത്രയും ദേവനഗരിക്കടുത്ത് ഹൊന്നാലിയിലെ ക്യാസിനകെരെ ഗ്രാമത്തിലെ ബഹുഭൂരിപക്ഷം ആളുകല്‍ക്കുനം അറിയാം.
മരണം സംഭവിച്ച് മൂന്നാം ദിവസം ഒരു തെരവ് നായ ടിപേഷിന്‍റെ വീട്ടിലെത്തി (A Dog Came To The House Of A Dead Person) ചിരപരിചതമായ സാഹചര്യങ്ങളോട് എങ്ങനെ പെരുമാറുമോ അതുപോലെ പെരുമാറി, പിന്നെ ടിപ്പേഷിന്‍റെ അമ്മയ്ക്ക് സമീപം വാലാട്ടി ഇരുന്നു. ഈ കാഴ്‌ച അവിടെ കൂടിയ എല്ലാവരെയും ആശ്ചര്യപ്പെടുത്തി.
ഇക്കഴിഞ്ഞ നവംബര്‍ 16 നാണ് ടിപേഷ് അപകടത്തില്‍പ്പെട്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു. സഹോദരിയെ ബന്ധുവീട്ടില്‍ ആക്കിയ ശേഷം തിരികെ വരുമ്പോഴായിരുന്നു നായ കുറുകെ ചാടിയതും ടിപേഷ് റോഡില്‍ വീണതും. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഇപ്പോള്‍ ടിപേഷിന്‍റെ മരണത്തിന് കാരണക്കാരനായ നായ വീട്ടില്‍ വന്ന് ബന്ധുക്കളോട് അടുത്ത് ഇടപഴകുന്നത് എന്തിനാണെന്ന് ആര്‍ക്കും മനസിലാകുന്നില്ല.
ഒരു പക്ഷെ യുവാവിന്‍റെ മരണത്തിന് താന്‍ കാരണക്കാരനായല്ലോ എന്ന പശ്ചാത്താപമാകാം നായ്ക്കുള്ളതെന്നാണ് നാട്ടുകാരില്‍ ചിലര്‍ പറയുന്നത്. ഏതായാലും ടിപേഷിന്‍റെ അമ്മയുടെ അടുത്തിരുന്ന് അമ്മയെ ആശ്വസിപ്പിക്കാനെന്നോണം വാലാട്ടി കാണിക്കുകയും കൈവെള്ളിയില്‍ നക്കുകയുമൊക്കെ ചെയ്യുന്ന നായ ഗ്രാമത്തില്‍ മാത്രമല്ല വാര്‍ത്തകളിലും നിറയുകയാണ്.