പട്‌ന: ലോകം മുഴുവന്‍ 2023ലെ വാലന്‍റെന്‍സ് ഡേ ആഘോഷങ്ങളില്‍ മുഴുകിയിരിക്കുകയായിരുന്നു കഴിഞ്ഞ ദിവസം. ലോകമൊമ്പാടുമുള്ള പ്രണയ ജോഡികള്‍ തങ്ങളുടെ പ്രണയവും സ്നേഹവുമെല്ലാം വിവിധ തരത്തിലാണ് പ്രകടിപ്പിച്ചത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്‌തപ്പെട്ടിരിക്കുന്ന ഒരു പ്രണയത്തെ കുറിച്ചാണ് ഇനി പറയുന്നത്.
കഥ തുടങ്ങുന്ന ഇങ്ങനെ:ബിഹാറിലെ പൂര്‍ണിയ ജില്ലയില്‍ നിന്നുള്ളതാണ് ഇക്കഥ. കഥയെന്ന് പറഞ്ഞ് ഇതിനെ തള്ളാന്‍ കഴിയില്ല കാരണം ഇത് അനശ്വരമായ പ്രണയത്തിന്‍റെ പ്രതീകമാണ്. ന്യൂ സിപാഹി തോല സ്വദേശിയായ ഭോലാനാഥ് തന്‍റെ പ്രിയ സഖിയ്‌ക്ക് നല്‍കിയ വാക്ക് തന്‍റെ മരണ ശേഷവും പാലിച്ചിരിക്കുകയാണ് ഇക്കഴിഞ്ഞ പ്രണയ ദിനത്തില്‍.
വര്‍ഷങ്ങള്‍ മുമ്പ് മരണ കിടക്കയില്‍ വച്ച് പത്മ ഭര്‍ത്താവ് ഭോലാനാഥ് അലോകിനോട് നമ്മള്‍ക്ക് ഇരുവര്‍ക്കും ഒന്നിച്ച് ജീവിക്കണമെന്നും ഒരുമിച്ച് മരിക്കണമെന്നും പറഞ്ഞിരുന്നു. വൈകാതെ തന്നെ മിനിറ്റുകള്‍ക്കകം പത്മ ഭോലാനാഥിനെ വിട്ടകന്നു. പ്രിയ സഖിയുടെ വേര്‍പ്പാട് അദ്ദേഹത്തിന് ഒരു തീരാനൊമ്പരമായി.
എന്നാല്‍ ഭാര്യ തന്നെ വിട്ട് പോയെന്ന് ഒരിക്കലും വിശ്വസിക്കാന്‍ അയാള്‍ ഇഷ്‌ടപ്പെട്ടില്ല മാത്രമല്ല ഒരുമിച്ച് ജിവിച്ച് ഒരുമിച്ച് മരിക്കണമെന്ന പത്മയുടെ വാക്കുകളും അദ്ദേഹത്തിന്‍റെ ഉള്ളില്‍ അലയടിച്ച് കൊണ്ടിരുന്നു. ഒട്ടും വൈകാതെ തന്നെ ഭോലാപ്പാല്‍ വീട്ടുമുറ്റത്തെ മരത്തില്‍ പത്മയുടെ ചിതാഭസ്‌മം ഒരു മണ്‍കുടത്തിലാക്കി തൂക്കിയിട്ടു. എന്നും രാവിലെ ഭോലാപ്പാല്‍ ചിതാഭസ്‌മത്തിനടത്ത് എത്താറുണ്ട്. എന്നാല്‍ നാളുകള്‍ കടന്ന് പോയതോടെ 95കാരനായ ഭോലാപ്പാലിനും ഈ ലോകത്തോട് വിട പറയേണ്ടതായി വന്നു.
എപ്പോഴും ഒരുമിച്ച് മാത്രം ഇരിക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കളുടെ ചിതാഭസ്‌മം മണ്‍ കുടത്തിലാക്കിയിരിക്കുകയാണ് ഇപ്പോള്‍ മക്കള്‍. മരണത്തിന് ശേഷവും ഇരുവരും ഒരുമിച്ചിരിക്കട്ടെയെന്നാണ് മക്കളുടെയും ആഗ്രഹം. ഭോലാനാഥിനെ പോലെ തന്നെ എന്നും രാവിലെ മക്കളും മരുമക്കളും ചെറുമക്കളുമെല്ലാം ആ മരത്തിന്‍റെ ചുവട്ടിലെത്താറുണ്ട്.
അവര്‍ രണ്ട് പേരും അവരുടെ സ്‌നേഹവും എപ്പോഴും ഞങ്ങള്‍ക്ക് ഒപ്പമുണ്ടെന്ന് ഈ ചിതാഭസ്‌മം ഞങ്ങളെ ഓര്‍മപ്പെടുത്തുന്നുണ്ടെന്ന് ഭോലാനാഥിന്‍റെ ചെറുമകന്‍ അനില്‍ ചൗധധരി പറഞ്ഞു. മുത്തശ്ശന്‍ ജീവിച്ചിരുന്ന കാലമത്രയും മുത്തശ്ശിയുടെ ചിതാഭസ്‌മത്തിന് അരികെ എത്തിയിരുന്നെന്നും സ്നേഹമുള്ള ഓരോ ദമ്പതികൾക്കും അനുകരിക്കാനുള്ള ഒരു മാതൃകയായിരുന്നു എന്‍റെ മുത്തച്ഛന്‍റേതെന്നും പ്രണയം എന്താണെന്ന് അറിയണമെങ്കിൽ എല്ലാവരും അവരുടെ ജീവിതം പഠിക്കണമെന്നും അത് മാതൃകയാക്കണമെന്നും " അനിൽ പറഞ്ഞു.