ചെന്നൈ: സമൂഹത്തിലെ സാമ്പത്തികമായ വ്യത്യാസങ്ങളും ജാതി വ്യവസ്ഥയും എടുത്തു കാട്ടുന്ന ഒന്നാണ് ഗ്രാമങ്ങളിലെ കുടിലുകൾ. ഓരോ സമൂഹത്തിലും ഉണ്ടാകുന്ന സംഘട്ടനങ്ങളിൽ ഇരയാക്കപ്പെടുന്നതും ഈ കുടിലുകളിൽ താമസിക്കുന്ന പാവം ജനവിഭാഗങ്ങളാണ്. കുടിലുകൾ ഇല്ലാത്ത സംസ്ഥാനം എന്നത് ഓരോ സംസ്ഥാന സർക്കാരുകളുടെയും വെല്ലുവിളിയാണ്. ദാരിദ്ര്യത്തിന്‍റെ പ്രതീകമായി കുടിലുകളെ കണക്കാക്കുന്നുണ്ട്.
ഇന്ത്യ സന്ദർശിക്കുന്ന വിദേശീയരിൽ നിന്ന് ഈ കുടിലുകളെ മറച്ചുവെക്കാനാണ് മതിലുകൾ നിർമിച്ച് ഈ പ്രദേശം മറക്കപ്പെടുന്നത്. കുടിലുകളെ താമസയോഗ്യമായ നല്ലയിനം വീടുകളാക്കി മാറ്റുകയാണ് പഞ്ചായത്ത് മുൻ ചെയർമാനായ ഷൺമുഖം. തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയിലുള്ള മേട്ടുപാളയത്തിനടുത്ത ഒടന്തുറൈ ഗ്രാമത്തിലേക്ക് പ്രവേശിക്കുമ്പോൾ ഒരേ രീതിയിൽ നിർമിച്ച കോൺക്രീറ്റ് വീടുകളാണ് നമുക്ക് കാണാനാകുക. സോളാർ വൈദ്യുതിയും കുടിവെള്ള പൈപ്പ് കണക്ഷനുകളുമുള്ള വീടുകളാണ് ഗ്രാമത്തിലുള്ളത്. വർഷത്തിൽ എട്ട് ലക്ഷം യുണിറ്റ് കറണ്ട് ഉൽപാദിക്കുന്ന വിന്‍റ്മില്ലിൽ നിലവിൽ ഗ്രാമത്തിൽ പ്രവർത്തിക്കുന്നത്. പഞ്ചായത്തിലെ ആവശ്യങ്ങള്‍ കഴിച്ചുള്ള അധിക വൈദ്യുതി സംസ്ഥാന സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള വൈദ്യുത കമ്പനിക്ക് വില്‍ക്കുകയും ചെയ്യുന്നുണ്ട്.