ദിസ്‌പൂര്‍: കൊവിഡ് രണ്ടാംതരംഗം രാജ്യത്ത് കനത്ത പ്രഹരമേല്‍പ്പിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മാതൃകപരമായ തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗുവാഹത്തി സ്വദേശിനിയായ റോണിത കൃഷ്ണ ശര്‍മ എന്ന യുവതി. കൊവിഡ് ബാധിച്ചതിനാല്‍ അമ്മമാരുടെ മുലപ്പാല്‍ സ്വീകരിക്കാന്‍ കഴിയാത്ത കുഞ്ഞുങ്ങള്‍ക്ക് തന്‍റെ മുലപ്പാല്‍ നല്‍കാനുള്ള സന്നദ്ധതയാണ് രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്‍റെ അമ്മയായ റോണിത ട്വീറ്റിലൂടെ പ്രകടിപ്പിച്ചിരിക്കുന്നത്. ഗുവാഹത്തിയിലും പരിസര പ്രദേശങ്ങളിലും ഉള്ള നവജാത ശിശുക്കള്‍ക്ക് വേണ്ടിയാണ് റോണിത ട്വീറ്റ് പങ്കുവെച്ചത്. 'ഈ കൊവിഡ് സമയത്ത് എനിക്ക് ചെയ്യാന്‍ സാധിക്കുന്ന ഒരു നല്ല കാര്യം ഇതാണെന്നും' റോണിത ട്വീറ്റില്‍ കുറിച്ചു.
നവജാത ശിശുക്കള്‍ക്ക് മുലപ്പാല്‍ വാഗ്‌ദാനം ചെയ്‌ത് ഒരു അമ്മ - mother volunteers to offer breast milk
കൊവിഡ് ബാധിച്ചതിനാല്‍ അമ്മമാരുടെ മുലപ്പാല്‍ സ്വീകരിക്കാന്‍ കഴിയാത്ത കുഞ്ഞുങ്ങള്‍ക്ക് തന്‍റെ മുലപ്പാല്‍ നല്‍കാനുള്ള സന്നദ്ധതയാണ് രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്‍റെ അമ്മയായ റോണിത ട്വീറ്റിലൂടെ പ്രകടിപ്പിച്ചിരിക്കുന്നത്.
നവജാത ശിശുക്കള്‍ക്ക് മുലപ്പാല്‍ വാഗ്‌ദാനം ചെയ്‌ത് ഒരു അമ്മ
ടാലന്‍റ് മാനേജറായി മുംബൈയില്‍ ജോലി ചെയ്‌ത് വരികയായിരുന്നു റോണിത. മാർച്ച് 10ന് കുഞ്ഞ് ജനിച്ച ശേഷം അസമിലെ വീട്ടിലേക്ക് റോണിത മടങ്ങിയെത്തി. മുംബൈയിലെ സാഹചര്യം മോശമായതിനാലാണ് മടങ്ങിപോയത്. കൂടുതൽ സ്ത്രീകളോട് ഈ ഉദ്യമത്തില്‍ പങ്കുചേരാനും റോണിത അഭ്യർഥിച്ചു.
Also read: രാജ്യത്തെ കൊവിഡ് രോഗികള്‍ കുറയുന്നു; ഇന്ന് ആശ്വാസ കണക്ക്