ഹൈദരാബാദില്‍ വസ്തുതര്‍ക്കത്തെത്തുടര്‍ന്ന് സഹോദരനെ കൊലപ്പെടുത്തി - സഹോദരനെ കൊലപ്പെടുത്തി യുവാവ്
വസ്തുതർക്കത്തെ തുടർന്ന് സഹോദരനെ കൊലപ്പെടുത്തി യുവാവ്. ഷെയ്ഖ്പേട്ട് നിവാസിയായ വിജയ് ആണ് കൊല്ലപ്പെട്ടത്
വസ്തുതര്‍ക്കം; സഹോദരനെ കൊലപ്പെടുത്തി
ഹൈദരാബാദ്:വസ്തുതര്‍ക്കത്തെ തുടർന്ന് സഹോദരനെ കൊലപ്പെടുത്തി യുവാവ്. ഹൈദരാബാദിലെ ഗൊൽകൊണ്ടയിലാണ് സംഭവം. ഷെയ്ഖ്പേട്ട് നിവാസികളായ വിജയ്-നരേന്ദർ എന്നിവർ തമ്മില്‍ സ്വത്തുതർക്കം പതിവായിരുന്നു. കഴിഞ്ഞദിവസം നരേന്ദർ സഹോദരനായ വിജയ്‌യെ വടികൊണ്ട് മർദിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ വിജയ് മരിച്ചു. നരേന്ദർ ഒളിവിലാണ്. ഹൈദരാബാദ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.