ബെംഗളൂരു: ബെംഗളൂരുവില്‍ ക്യൂവില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടതിന് സ്‌ത്രീക്ക് നേരെ മര്‍ദനം. കഴിഞ്ഞ ഞായറാഴ്‌ച മൈക്കോ ലേയൗട്ട് സ്റ്റേഷന്‍ എട്ടാം ക്രോസ് റോഡിലുള്ള നമാദാരി സൂപ്പര്‍ മാര്‍ക്കറ്റിലാണ് സംഭവം നടന്നത്. കിഷോര്‍ കുമാര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു.
കൊവിഡിനെ തുടര്‍ന്ന് എല്ലാ ഉപഭോക്താക്കളേയും ഒരേ സമയം സൂപ്പര്‍ മാര്‍ക്കറ്റിനകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. ഇതിനിടെ ക്യൂവില്‍ നിര്‍ക്കാതെ കിഷോർ കുമാർ മുന്നോട്ട് കടന്നു വരികയായിരുന്നു. ഇത് ചോദ്യം ചെയ്‌തതിനാണ് ഇയാള്‍ സ്‌ത്രീയെ മര്‍ദിച്ചത്.