ചെങ്കൽപട്ട് (തമിഴ്‌നാട്): തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസും ലോറിയും കൂട്ടിയിടിച്ച് 6 പേർ മരിച്ചു. പതിനഞ്ചിലധികം പേരെ ഗുരുതര പരിക്കുകളോടെ ചെങ്കൽപട്ട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിൽ നിന്ന് കടലൂരിലേക്ക് സർവീസ് നടത്തിയ ബസാണ് അപകടത്തിൽപ്പെട്ടത്.
തമിഴ്‌നാട്ടിൽ ട്രാൻസ്‌പോർട്ട് ബസും ലോറിയും കൂട്ടിയിടിച്ച് 6 മരണം - bus collided with a lorry in tamilnadu
ചെന്നൈയിൽ നിന്ന് കടലൂരിലേക്ക് സർവീസ് നടത്തിയ ബസ് അച്ചിരുപ്പക്കത്തിന് സമീപമുള്ള തോലുപ്പേടിനടുത്ത് വെച്ച് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ ആറ് പേർ മരിച്ചു. പതിനഞ്ചിലധികം പേരുടെ നില ഗുരുതരം.

തമിഴ്‌നാട്ടിൽ ടിഎസ്ആർടിസിയും ലോറിയും കൂട്ടിയിടിച്ച് 6 മരണം
അപകടത്തിൽ ബസിന്‍റെ ഇടതുവശം പൂർണമായും തകർന്നു
അച്ചിരുപ്പക്കത്തിന് സമീപമുള്ള തോലുപ്പേടിനടുത്ത് വെച്ച് ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. ഇരുമ്പ് സാമഗ്രികൾ കയറ്റിയ ലോറിയുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. ബസിന്‍റെ ഇടതുവശം പൂർണമായും തകർന്നു.
Last Updated : Jul 8, 2022, 7:45 PM IST