ചെന്നൈ:തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിൽ ദുരൂഹസാഹചര്യത്തില്‍ പെണ്‍കുട്ടി മരിച്ചു. പ്രേതങ്ങളെ ആവാഹിക്കുന്നയാളെന്ന് സ്വയം അവകാശപ്പെടുന്ന മന്ത്രവാദിയുടെ ചാട്ടയും വടിയും ഉപയോഗിച്ചുള്ള മര്‍ദനത്തിന് പിന്നാലെയാണ് പെണ്‍കുട്ടി മരിച്ചത്.
മന്ത്രവാദിയുടെ മര്‍ദനമേറ്റ് പെണ്‍കുട്ടി മരിച്ചു - മന്ത്രവാദിയുടെ മര്‍ദനമേറ്റ് പെണ്‍കുട്ടി മരിച്ചു
ഉച്ചിപുളിക്കടുത്ത് കൊരവള്ളിയിലാണ് സംഭവം. ധാരണി എന്ന കുട്ടിയാണ് മരിച്ചത്
ഉച്ചിപുളിക്കടുത്ത് കൊരവള്ളിയിലാണ് സംഭവം. ധാരണി എന്ന കുട്ടിയാണ് മരിച്ചത്. പെണ്‍കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ചികിത്സയ്‌ക്കായാണ് പിതാവ് വീരസെല്‍വം, മന്ത്രവാദിയുടെ അടുത്തേക്ക് കൊണ്ടുപോയത്. അവിടെവച്ച് പെണ്‍കുട്ടിക്ക് ക്രൂരമായി മര്‍ദനമേറ്റു. പിന്നാലെ അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ കണ്ട് ഭയന്ന മന്ത്രവാദി കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ടു. എന്നാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാതെ പിതാവ് പെണ്‍കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി.
അന്ന് രാത്രി തന്നെ ധാരണിയുടെ നില വഷളായി. ഉടനെ സമീപത്തുള്ള ക്ലിനിക്കിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയില്ല. പെണ്‍കുട്ടിക്ക് ടൈഫോയിഡ് ഉണ്ടായിരുന്നതായി പരിശോധനയില്‍ വ്യക്തമായി. സംഭവത്തില്‍ വീരസെൽവത്തിനും രണ്ട് മന്ത്രവാദികള്‍ക്കും എതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.