അദീലബാദ്: തന്‍റെ പേരില്‍ അഞ്ജാതനായ ഒരാള്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി, അതില്‍ അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും പോസ്‌റ്റ് ചെയ്‌തതില്‍ മനംനൊന്ത് തെലങ്കാനയിലെ അദിലാബാദ് ജില്ലയില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തു. ജില്ലയിലെ നര്‍സാപൂര്‍ ഗ്രാമത്തിലാണ് സംഭവം. പതിനഞ്ച് വയസുള്ള പെണ്‍കുട്ടി പത്താംക്ലാസ് പൂര്‍ത്തിയായത് ഈ അടുത്താണ്.
വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അശ്ലീല ചിത്രങ്ങള്‍: പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തു - സൈബര്‍ കുറ്റകൃത്യങ്ങള്‍ തെലങ്കാന
തെലങ്കാനയിലെ അദീലബാദ് ജില്ലയിലാണ് സംഭവം.
വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അശ്ലീല ചിത്രങ്ങള്‍;പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തു
അഞ്ജാതന്‍ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി അശ്ലീല ചിത്രങ്ങള്‍ പോസ്‌റ്റ് ചെയ്യുന്ന കാര്യം പെണ്‍കുട്ടി തന്‍റെ അമ്മയോട് പറഞ്ഞിരുന്നു. അമ്മ പെണ്‍കുട്ടിയെ ആശ്വാസിപ്പിക്കുകയും ചെയ്‌തതാണ്. എന്നാല്‍ പെണ്‍കുട്ടി കീടനാശിനി കുടിച്ച് ആത്‌മഹത്യയ്‌ക്ക് ശ്രമിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പെണ്‍കുട്ടി മരണപ്പെടുന്നത്. പെണ്‍കുട്ടിയുടെ പേരില്‍ ആരാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കിയത് എന്നത് സംബന്ധിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.