മുംബൈ: അച്ഛന്‍റെ ക്രൂരതയില്‍ നാല് വയസുകാരന് ദാരുണാന്ത്യം. മഹാരാഷ്‌ട്രയിലെ നവി മുംബൈയില്‍ സൻപാദ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. മൂന്നു തവണ പ്ളാറ്റ്‌ഫോമിലെ തറയിൽ അടിച്ച ശേഷം കുട്ടിയെ വലിച്ചെറിയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യവാത്‌മാല്‍ സ്വദേശി സകാല്‍സിങ് പവാറിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
കഴിഞ്ഞ ദിവസം രണ്ടാം ഭാര്യയ്ക്കും കുട്ടിക്കുമൊപ്പം റെയിൽവേ സ്റ്റേഷനിൽ എത്തിയ ഇയാള്‍ ഭാര്യയുമായി വാക്ക് തർക്കത്തിലേർപ്പേട്ടതോടെയാണ് ഞെട്ടിക്കുന്ന സംഭങ്ങള്‍ക്ക് തുടക്കം. തർക്കം രൂക്ഷമായതോടെ കുട്ടിയെ മൂന്ന് വട്ടം ഇയാള്‍ പ്ലാറ്റ്‌ഫോമിലെ തറയിലടിച്ചു. പ്ളാറ്റ്‌ഫോമിലുള്ളവർ തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കുട്ടിയെ വീണ്ടും വലിച്ചെറിഞ്ഞു. ഇതിനിടെ കുട്ടി മരണപ്പെടുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ സ്റ്റേഷനിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു.