സംഭാജിനഗർ:മയക്കുമരുന്നിന് അടിമയായ അച്ഛൻ മക്കളെ കിണറ്റിലെറിഞ്ഞു. കുട്ടികളിലൊരാൾ മരിച്ചു. മഹാരാഷ്‌ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലെ ചികൽതാന മേഖലയിൽ ശനിയാഴ്‌ച രാവിലെയാണ് സംഭവം.
സംഭവം ഇങ്ങനെ:മഹാരാഷ്‌ട്രയിലെ ഛത്രപതി സംഭാജിനഗറിലെ രാജു പ്രകാശ് ഭോസ്‌ലെയാണ് തന്‍റെ മക്കളായ എട്ട് വയസുകാരൻ ശംഭുവിനെയും നാല് വയസുള്ള ശ്രേയസിനെയും ചൗധരി കോളനിയിലെ കിണറ്റിലേക്ക് എറിഞ്ഞത്. വെള്ളിയാഴ്‌ച രാത്രി എട്ട് മണിയോടെ ആയിരുന്നു സംഭവം. മയക്കുമരുന്നിന് അടിമയായ ഇയാൾ അന്നേ ദിവസം മയക്കുമരുന്ന് ഗുളിക കഴിച്ചിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് ഇയാൾ കുട്ടികളെ കിണറ്റിലെറിഞ്ഞത്.