ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ സുർസിങ് ധാറിലെ സർക്കാർ നഴ്‌സിങ് കോളജില്‍ 93 വിദ്യാർഥികൾക്ക് കൊവിഡ് -19 സ്ഥിരീകരിച്ചു. ഇതേ തുടർന്ന് അധികൃതര്‍ കോളജ് ഹോസ്റ്റല്‍ കണ്ടെയ്‌ൻമെന്‍റ് സോണായി പ്രഖ്യാപിച്ചു. 200 വിദ്യാർഥികളുടെ ശ്രവ സാമ്പിളുകൾ ശേഖരിച്ചതില്‍ മുഴുവന്‍ പേരുടെയും ഫലം ലഭ്യമായിട്ടില്ല.
ഉത്തരാഖണ്ഡിലെ സർക്കാർ നഴ്‌സിങ് കോളേജില്‍ 93 വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് - കൊവിഡ്
200 വിദ്യാർഥികളുടെ ശ്രവ സാമ്പിളുകൾ ശേഖരിച്ചതില്‍ മുഴുവന്‍ പേരുടെയും ഫലം ലഭ്യമായിട്ടില്ല.
ഉത്തരാഖണ്ഡിലെ സർക്കാർ നഴ്‌സിങ് കോളേജില്‍ 93 വിദ്യാര്‍ഥികള്‍ക്ക് കൊവിഡ്
കൊവിഡ് നെഗറ്റീവായ 65 വിദ്യാർഥികളെ അധികൃതര്‍ വീടുകളിലേക്ക് അയച്ചു. ജില്ലാ മജിസ്‌ട്രേറ്റ് തെഹ്രിയുടെ ഉത്തരവ് പ്രകാരമാണ് കോളജ് ഹോസ്റ്റല്‍ കണ്ടെയ്മെന്‍റ് സോണായി പ്രഖ്യാപിച്ചത്. അതേസമയം, ഉത്തരാഖണ്ഡിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതുതായി 5084 കൊവിഡ് -19 കേസുകള്‍ സ്ഥിരീകരിച്ചു. 81 മരണവും റിപ്പോർട്ട് ചെയ്തു. സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ ഔദ്യോഗിക റിപ്പോര്‍ട്ട് പ്രകാരം ആകെ സജീവമായ കേസുകളുടെ എണ്ണം 33,330 ആയി ഉയർന്നു. മരണസംഖ്യ 2102 ആയി.