ന്യൂഡൽഹി : കടബാധ്യതകളെയും പാപ്പരത്തത്തെയും തുടർന്ന് മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് 16,000 പേർ ആത്മഹത്യ ചെയ്‌തെന്ന് കേന്ദ്രസർക്കാർ. 2020ൽ 5,213 പേരും 2019ൽ 5,908 പേരും 2018ൽ 4,970 പേരും ജീവനൊടുക്കിയെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു.
തൊഴിലില്ലായ്‌മയില്‍ മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് 9,140 ആത്മഹത്യ ; കണക്ക് പുറത്ത് - unemployment death in india
രാജ്യസഭയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്
തൊഴിലില്ലായ്‌മയെ തുടർന്ന് 9,140 പേർ ആത്മഹത്യ ചെയ്‌തെന്ന് കേന്ദ്രം
ALSO READ:ഓൺലൈൻ ഷോപ്പിങിനും തോല്‍പ്പിക്കാനാവില്ല... കോയസന്‍റെ പീടികയിലെ കച്ചവടം എന്നും സൂപ്പർ ഹിറ്റാണ്
തൊഴിലില്ലായ്‌മയെ തുടർന്ന് 2018 മുതൽ 2020 വരെയുള്ള കാലയളവിൽ 9,140 പേർ ജീവിതം അവസാനിപ്പിച്ചെന്നും മന്ത്രി രാജ്യസഭയിൽ അറിയിച്ചു. തൊഴിലില്ലായ്‌മയെ തുടർന്ന് 2020ൽ 3,548 പേരും 2019ൽ 2,851 പേരും 2018ൽ 2,741 പേരുമാണ് ആത്മാഹുതി നടത്തിയത്.