കേരളം

kerala

ETV Bharat / bharat

അത്യപൂര്‍വം ഈ മനുഷ്യത്വം: മിണ്ടാപ്രാണികള്‍ക്ക് കുടിവെള്ളത്തിനായി കുളം കുത്തിയത് 50 വര്‍ഷം കൊണ്ട്! - ശരഥ് മാഞ്ചി കല്ലൂര്‍

കുളത്തിന്‍റെ പണി ആരംഭിക്കുമ്പോള്‍ കല്ലൂരിന് 18 വയസാണ് പ്രായം. 2010 ലാണ് കുളത്തിന്‍റെ പണി പൂര്‍ത്തിയായത്

Haryana's Dashrath Manjhi kalluram  90 years old Kalluram made a pond by cutting a mountain in 50 years  90 years old Kalluram made a pond by cutting a mountain in 50 years  മല വെട്ടി കുളം കുത്തിയത് 50 വര്‍ഷം കൊണ്ട്  ശരഥ് മാഞ്ചി കല്ലൂര്‍  മലമുകളിലെ കുളം
വെള്ളം കിട്ടാതെ മൃഗങ്ങള്‍ ചാകുന്നു, മല വെട്ടി കുളം കുത്തിയത് 50 വര്‍ഷം കൊണ്ട്; അപൂര്‍വ മനുഷ്യത്വത്തിന്‍റെ കഥ ഹരിയാനയില്‍ നിന്ന്

By

Published : Jul 18, 2022, 10:19 PM IST

ചാർഖി ദാദ്രി (ഹരിയാന): പക്ഷികളും മൃഗങ്ങളും വെള്ളം കിട്ടാനില്ലാതെ ചത്തൊടുങ്ങുന്നത് കണ്ടപ്പോള്‍ ദശരഥ് മാഞ്ചി കല്ലൂര്‍ എന്ന യുവാവിന്‍റെ മനസില്‍ ഒരാശയമുദിച്ചു. മലമുകളില്‍ വെള്ളമെത്തിക്കണം. പക്ഷേ എങ്ങനെ.

ഒടുവില്‍ മല വെട്ടി കുളം കുഴിക്കാന്‍ കല്ലൂര്‍ തീരുമാനിച്ചു. മലവെട്ടലും ആരംഭിച്ചു. അവസാനം കല്ലൂര്‍ ആഗ്രഹിച്ചതുപോലെ മലമുകളില്‍ കുളം തയ്യാറായി. പക്ഷേ അപ്പോഴേക്ക് വര്‍ഷങ്ങള്‍ കടന്നുപോയിരുന്നു. ഒന്നോ രണ്ടോ വര്‍ഷമല്ല, നീണ്ട 50 വര്‍ഷം കൊണ്ടാണ് ദശരഥ് മാഞ്ചി കല്ലൂര്‍ മലമുകളിലെ കുളം കുത്തി തീര്‍ത്തത്. കുളത്തിന്‍റെ പണി ആരംഭിക്കുമ്പോള്‍ കല്ലൂരിന് 18 വയസാണ് പ്രായം. 2010ലാണ് കുളത്തിന്‍റെ പണി പൂര്‍ത്തിയായത്.

50 വര്‍ഷം കൊണ്ട് മല വെട്ടി കുളം കുത്തി ദശരഥ് മാഞ്ചി കല്ലൂര്‍

ആരംഭത്തില്‍ കല്ലൂര്‍ മാത്രമായിരുന്നു കുളം നിര്‍മിക്കാന്‍ ഉണ്ടായിരുന്നതെങ്കിലും പിന്നീട് മകൻ വേദപ്രകാശും ചെറുമകൻ രാജേഷും കല്ലൂരിന്‍റെ ഈ ഉദ്യമത്തില്‍ പങ്കാളികളായി. 90കാരനായ കല്ലൂര്‍ ഇന്നും വെളുപ്പിന് 4 മണിക്ക് എഴുന്നേറ്റ് ഒരു പാത്രം വെള്ളവുമായി കുളക്കരയിലെത്തും. കുളത്തിന് ചുറ്റുമുള്ള കല്ലുകള്‍ പെറുക്കി പകല്‍ മലമുകളില്‍ കഴിച്ചുകൂട്ടി രാത്രി മടങ്ങുകയും ചെയ്യും.

മനുഷ്യത്വം നാട്ടില്‍ മരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും കുടിവെള്ളമൊരുക്കി കല്ലൂര്‍ മാതൃകയാകുന്നത്. കല്ലൂരിന്‍റെ ഈ പ്രവൃത്തിയെക്കുറിച്ച് കേട്ടറിഞ്ഞ് ഡിസി ശ്യാമൾ പുനിയയും പാർലമെന്‍റ് അംഗം ധരംബീർ സിങും മലമുകളിലെ കുളം സന്ദര്‍ശിച്ച് കല്ലൂരിനെ അഭിനന്ദിച്ചു.

കുളത്തിലെത്താന്‍ നിലവിലെ താത്കാലിക പാതക്ക് പകരം റോഡ് വേണമെന്നാണ് കല്ലൂരിന്‍റെയും നാട്ടുകാരുടെയും ആവശ്യം. മലമുകളില്‍ നടക്കുന്ന ഖനനത്തില്‍ കുളം നശിക്കുമോ എന്ന ആശങ്കയും ഇവര്‍ക്കുണ്ട്.

ABOUT THE AUTHOR

...view details