ജയ്‌പൂർ : അജ്‌മീറിലെ മിത്തൽ ആശുപത്രിയിൽ ഓക്‌സിജൻ ലഭ്യതക്കുറവ് മൂലം 90 രോഗികളുടെ ജീവൻ അപകടാവസ്ഥയിലെന്ന് റിപ്പോർട്ട്. ചൊവ്വാഴ്‌ച രാവിലെ വരെയുള്ള മെഡിക്കൽ ഓക്‌സിജൻ മാത്രമേ ലഭ്യമായിട്ടുള്ളൂവെന്നും രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് അടിയന്തിരമായി മാറ്റേണ്ടതുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ഓക്‌സിജൻ ക്ഷാമം : രാജസ്ഥാനിലെ ആശുപത്രിയിൽ 90 രോഗികൾ ഗുരുതരാവസ്ഥയിൽ - Mittal hospital in Ajmer
അജ്‌മീറിലെ മിത്തൽ ആശുപത്രിയിലാണ് ഓക്‌സിജൻ ലഭിക്കാതെ രോഗികൾ വലയുന്നത്.

90 patients at risk over oxygen shortage in Rajasthan hospital
ഓക്സിജൻ ക്ഷാമം : രാജസ്ഥാനിലെ ആശുപത്രിയിൽ 90 രോഗികൾ ഗുരുതരാവസ്ഥയിൽ
കൂടുതൽ വായനയ്‌ക്ക്:ഓക്സിജൻ വിതരണം കാര്യക്ഷമമാക്കണമെന്ന് അശോക് ഗെഹ്‍ലോട്ട്
വിവരം കേന്ദ്രസർക്കാരിനെ ധരിപ്പിച്ചതായി ജില്ല കലക്‌ടർ പ്രകാശ് രാജ്‌പുരോഹിത് പറഞ്ഞു. ഓക്‌സിജൻ വിതരണം ചെയ്യാനുള്ള നടപടി ഉടൻ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പും നൽകി. ആശുപത്രിയിലെ രോഗികൾ ഓക്‌സിജൻ ആവശ്യപ്പെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് സംഭവം പുറംലോകം അറിയുന്നത്.