ന്യൂഡല്‍ഹി: വേള്‍ഡ് ട്രേഡ് സെന്‍ററിന് നേരെയുണ്ടായ ഭീകരാക്രമണം മനുഷ്യത്വത്തിന് നേരെയുണ്ടായ ആക്രമണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാനുഷിക മൂല്യങ്ങൾ ഉൾക്കൊള്ളുന്നതിലൂടെ മാത്രമേ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാനാകൂവെന്നും പ്രധാനമന്ത്രി പറഞ്ഞു. 'ഇന്ന് സെപ്റ്റംബർ 11. അതായത് 9/11. മനുഷ്യത്വത്തിനേറ്റ ആഘാതമായാണ് ഈ ദിവസം ലോക ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നത്,' മോദി പറഞ്ഞു.
ഒരു നൂറ്റാണ്ട് മുമ്പ് 1893 സെപ്റ്റംബർ 11ന് സ്വാമി വിവേകാനന്ദൻ ചിക്കാഗോയിൽ നടന്ന ലോകമത സമ്മേളനത്തിന്‍റെ ആഗോള വേദിയില്‍ ഇന്ത്യയുടെ മാനുഷിക മൂല്യങ്ങൾ ലോകത്തിന് പരിചയപ്പെടുത്തി. 9/11 പോലുള്ള ദുരന്തങ്ങൾക്ക് മാനുഷിക മൂല്യങ്ങളിലൂടെ മാത്രം ഒരു ശാശ്വത പരിഹാരമുണ്ടാകുമെന്ന് ലോകം ഇന്ന് തിരിച്ചറിയുന്നുണ്ടെന്ന് മോദി പറഞ്ഞു.