കേരളം

kerala

ETV Bharat / bharat

മഹാരാഷ്‌ട്രയിൽ വാഹനാപകടം; ഒമ്പത് പേർക്ക് പരിക്ക് - അഹമ്മദ്‌പൂർ

അപകടം ജീപ്പും ബസും ടെമ്പോയും കൂട്ടിയിടിച്ച്. രണ്ടുപേർ ഗുരുതരാവസ്ഥയിൽ

9 injured in road accident in Maharashtra  മഹാരാഷ്‌ട്രയിൽ വാഹനാപകടത്തിൽ 9 പേർക്ക് പരിക്ക്  മഹാരാഷ്‌ട്ര  Maharashtra  accident  അപകടം  road accident  വാഹനാപകടം  road accident in Maharashtra  മഹാരാഷ്‌ട്രയിൽ വാഹനാപകടം  accident in Maharashtra  മഹാരാഷ്‌ട്രയിൽ അപകടം  ലത്തൂർ  latur  അഹമ്മദ്‌പൂർ  ahammadpur
9 injured in road accident in Maharashtra

By

Published : Mar 9, 2021, 12:24 PM IST

മുംബൈ:മഹാരാഷ്‌ട്രയിൽ വാഹനാപകടത്തിൽ ഒമ്പത് പേർക്ക് പരിക്ക്. മഹാരാഷ്‌ട്രയിലെ ലത്തൂർ ജില്ലയിലാണ് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്. തിങ്കളാഴ്‌ച അർധരാത്രിയോടെയാണ് അഹമ്മദ്‌പൂർ തഹ്‌സിലിലെ ഹഡോലതിയിൽ ജീപ്പ് നിയന്ത്രണം വിട്ട് എതിരെ വന്ന ബസിൽ ഇടിച്ചത്. അതേ സമയം പിന്നിൽ നിന്ന് വന്ന ഒരു ടെമ്പോ ജീപ്പിന്‍റെ പിൻവശത്ത് ഇടിക്കുകയായിരുന്നു. അപകടത്തിൽ മൂന്ന് വാഹനങ്ങളിലായി ഒമ്പത് പേർക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവരിൽ രണ്ടുപേർ ഗുരുതരാവസ്ഥയിലാണെന്നും അവരെ ലത്തൂരിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയതായും ജൽകോട്ട് പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details