കേരളം

kerala

ETV Bharat / bharat

ഈ വർഷം ജമ്മു കശ്മീരിൽ കൊല്ലപ്പെട്ടത് 89 തീവ്രവാദികളെന്ന് സുരക്ഷാസേന - ജെയ്‌ഷെ മുഹമ്മദ് തീവ്രവാദി

കൊല്ലപ്പെട്ടവരിൽ ഏഴുപേർ പാകിസ്ഥാൻ പൗരന്മാർ ആണ്.

89 militants killed in J-K  ജമ്മു കശ്മീർ  കൊല്ലപ്പെട്ടത് 89 തീവ്രവാദികൾ  89 തീവ്രവാദികൾ  jammu kashmir  ജെയ്‌ഷെ മുഹമ്മദ് തീവ്രവാദി  മസൂദ് അസ്ഹർ
ഈ വർഷം ജമ്മു കശ്മീരിൽ കൊല്ലപ്പെട്ടത് 89 തീവ്രവാദികളെന്ന് സുരക്ഷാ സേന

By

Published : Aug 1, 2021, 2:14 AM IST

Updated : Aug 1, 2021, 6:24 AM IST

ശ്രീനഗർ: ജമ്മു കശ്മീരിൽ ഈ വർഷം ഇതുവരെ 89 തീവ്രവാദികളെ വധിച്ചതായി സുരക്ഷാസേന. 89 ഭീകരരിൽ ഏഴുപേർ പാകിസ്ഥാൻ പൗരന്മാർ ആയിരുന്നു. കഴിഞ്ഞ വർഷം ഇതിലും കൂടുതൽ ഭീകരരെ വധിച്ചിരുന്നു. എന്നാൽ ഈ വർഷം കൂടുതൽ മുൻനിര കമാൻഡർമാർ കൊല്ലപ്പെട്ടുവെന്നും ഐജിപി വിജയ് കുമാർ പറഞ്ഞു.

Also Read: പുൽവാമ ആക്രമണത്തിന്‍റെ സൂത്രധാരനെ സൈന്യം വധിച്ചു

കശ്മീരിൽ ഇപ്പോൾ ഏകദേശം 200 മുതൽ 225വരെ തീവ്രവാദികൾ ഉണ്ടെന്നാണ് വിലയിരുത്തൽ. എന്നാൽ ഈ വർഷം ഇതുവരെ നിയന്ത്രണരേഖയിൽ വലിയൊരു നുഴഞ്ഞുകയറ്റം ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നുഴഞ്ഞുകയറ്റങ്ങളെക്കുറിച്ച് വിവരങ്ങൾ ലഭിക്കുമ്പോൾ തന്നെ ഞങ്ങൾ പ്രവർത്തനങ്ങൾ ആരംഭിക്കും.

ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ 2019ലെ പുൽവാമ ആക്രമണത്തിന്‍റെ സൂത്രധാരനെ സൈന്യം വധിച്ചിരുന്നു. ജെയ്‌ഷെ മുഹമ്മദ് തീവ്രവാദി ലംബോയെയാണ് സൈന്യം വധിച്ചത്. ആഗോള ഭീകരന്‍ മസൂദ് അസ്ഹറിന്‍റെ ബന്ധുവായ ഇയാള്‍ വിവിധ ആക്രമണങ്ങളിലെ സൂത്രധാരനാണ്.

Last Updated : Aug 1, 2021, 6:24 AM IST

ABOUT THE AUTHOR

...view details