ചെന്നൈ: ചെന്നൈയിലെ ഐടിസി ഗ്രാൻഡ് ചോള ഹോട്ടലിലെ 85 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2020 ഡിസംബർ 31ന് 16 പേർക്കും 2021 ജനുവരി ഒന്നിന് 13 പേർക്കും രോഗം സ്ഥിരീകരിച്ചതായി ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ (ജിസിസി) അറിയിച്ചു. ഇതേ തുടർന്ന് ഹോട്ടലിലെ എല്ലാ ജീവനക്കാർക്കും കൊവിഡ് പരിശോധന നടക്കാൻ കോർപ്പറേഷൻ ഉത്തരവിട്ടു.
ചെന്നൈയിൽ 85 ഹോട്ടൽ ജീവനക്കാർക്ക് കൊവിഡ് - 85 employees of Chennai hotel test positive for COVID-19
ഹോട്ടലിലെ എല്ലാ ജീവനക്കാർക്കും കൊവിഡ് പരിശോധന നടക്കാൻ കോർപ്പറേഷൻ ഉത്തരവിട്ടു.

ചെന്നൈയിൽ 85 ഹോട്ടൽ ജീവനക്കാർക്ക് കൊവിഡ്
തമിഴ്‌നാട്ടിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8,19,845 ആണ്. നിലവിൽ സംസ്ഥാനത്ത് 8,272 സജീവ രോഗബാധിതരാണ് നിലവിലുള്ളത്. 7,99,427 പേർക്ക് രോഗം ഭേദമായപ്പോൾ 12,146 പേർ വൈറസ് ബാധിച്ച് മരിച്ചു.