ന്യൂഡൽഹി :രാജ്യതലസ്ഥാനത്തെ സദർ ബസാറിൽ നിന്ന് 800 കിലോയിലധികംവരുന്ന പടക്കങ്ങൾ പിടികൂടി. അനധികൃതവില്‍പ്പന നടക്കുന്നുവെന്ന് ജില്ല ഭരണകൂടത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന്, ജില്ല കലക്‌ടര്‍ ആകൃതി സാഗറിന്‍റെ നിര്‍ദേശപ്രകാരം ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്‌ഡിലാണ് പടക്കങ്ങള്‍ പിടികൂടിയത്.
ജില്ല ഭരണകൂടം ചൊവ്വാഴ്ച വാര്‍ത്താകുറിപ്പിലൂടെയാണ് വിവരം പുറത്തുവിട്ടത്. ദീപാവലി ആഘോഷങ്ങള്‍ക്കായി സാധനം വാങ്ങാനെത്തിയവരെന്ന് വ്യാപാരികളെ വിശ്വസിപ്പിച്ച് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു. ഡല്‍ഹിയിലെ മഹാവീർ ബസാർ, തെലിവാര, സദർ ബസാർ എന്നിവിടങ്ങളിലെ ഗോഡൗണുകളിലാണ് സംഘം റെയ്‌ഡ് നടത്തിയത്.