കേരളം

kerala

ETV Bharat / bharat

പേര്‌ മാറ്റിയത് വിനയായി; നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കുന്നില്ല; ഹൈക്കോടതിയെ സമീപിച്ച് 80കാരി

തന്‍റെ പുതിയ പേര് ഗസറ്റില്‍ പ്രസിദ്ധീകരിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് പഞ്ചാബിലെ ഹൊഷിയാര്‍പൂര്‍ സ്വദേശിയായ പ്രഭ സൂത്.

80-year-old woman approaches Delhi HC to get her changed name published in Gazette  petition in delhi highcourt to publish the changed name in gazette  പേര്മാറ്റിയത് ഗസറ്റില്‍ പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി  പേര് മാറ്റിയത് കാരണം നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ പറ്റാത്ത സംഭവം
പേര്‌മാറ്റിയത് വിനയായി; നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കുന്നില്ല;ഹൈക്കോടതിയെ സമീപിച്ച് 80കാരി

By

Published : Feb 5, 2022, 2:09 PM IST

ന്യൂഡല്‍ഹി:പേര് മാറ്റിയത് ഗസറ്റില്‍ പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് 80 വയസുള്ള പ്രഭ സൂത് സുപ്രീകോടതിയെ സമീപിച്ചു. പുതിയ പേര് ഇന്ത്യ ഗവണ്‍മെന്‍റിന്‍റെ ഗസറ്റില്‍ പ്രസിദ്ധീകരിക്കാത്തതുകൊണ്ട് ധനകാര്യ സ്ഥാപനങ്ങളിലുള്ള തന്‍റെ നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കുന്നില്ല എന്ന് ഇവര്‍ ആരോപിച്ചു. അധികൃതര്‍ മുന്‍കാലങ്ങളില്‍ നല്‍കിയ രേഖകള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പ്രഭാ സൂതിനോട് ഡല്‍ഹി ഹൈക്കോടതി ജഡ്‌ജി വി കാമേശ്വര്‍ റാവു ആവശ്യപ്പെട്ടു. ഏപ്രില്‍ 12ന് ഡല്‍ഹി ഹൈക്കോടതി കേസില്‍ വാദം കേള്‍ക്കും.

2002ല്‍ പേര് മാറ്റി എന്നാണ് പഞ്ചാബിലെ ഹൊഷിയാര്‍പൂര്‍ സ്വദേശിയായ പ്രഭ സൂത് ഹര്‍ജിയില്‍ പറയുന്നത്. 1999ല്‍ ബാങ്കു അക്കൗണ്ട് എടുക്കുകയും ഓഹരികളിലും മ്യൂച്ചല്‍ ഫണ്ടുകളിലും നിക്ഷേപം നടത്തി. ബാങ്ക് അക്കൗണ്ട് എടുത്തത് 1999ല്‍ ആയതുകൊണ്ട് കെ.വൈ.സി യുടെ ഭാഗമായ ഇലക്ഷന്‍കാര്‍ഡോ, പാന്‍കാര്‍ഡോ ഒന്നും തന്നെ സമര്‍പ്പിക്കേണ്ടതില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ശശി സൂദില്‍ നിന്ന് പ്രഭ സൂദ് എന്ന് പേര് മാറ്റിയപ്പോള്‍ തനിക്ക് നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കുന്നില്ല എന്നാണ് ഇവര്‍ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.

താന്‍ പേര് മാറ്റിയതിന്‍റെ എല്ലാ രേഖകളും ഇന്ത്യ ഗവണ്‍മെന്‍റിന്‍റെ പബ്ലിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റിന് നല്‍കിയെങ്കിലും തന്‍റെ പുതിയ പേര് ഡിപ്പാര്‍ട്ട്മെന്‍റ് ഗസറ്റില്‍ പ്രസിദ്ധീകരിച്ചില്ലെന്നും പ്രഭ സൂദ് ഹര്‍ജിയില്‍ ആരോപിക്കുന്നു.

ALSO READ:രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; ഒന്നരലക്ഷത്തിന് താഴെ രോഗികൾ, 24 മണിക്കൂറിൽ 1,059 മരണം

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details