പട്ന: കൊവിഡ് ബാധിച്ച് മരിച്ച പിതാവിന്‍റെ മൃതദേഹത്തോടൊപ്പം രണ്ട് ദിവസം ചെലവഴിച്ച് എട്ട് വയസുകാരി. ബിഹാറിലെ ഈസ്റ്റ് റാം കൃഷ്‌ണ നഗറിലാണ് സംഭവം. രണ്ട് ദിവസം മുൻപാണ് 45 കാരനായ പിതാവ് കൊവിഡ് ബാധിച്ച് മരിച്ചത്. മറ്റാരും സഹായിക്കാനില്ലാത്തതിനാലാണ് കുട്ടിക്ക് രണ്ട് ദിവസം മൃതദേഹത്തോടൊപ്പം ചെലവഴിക്കേണ്ടി വന്നത്.
കൊവിഡ് ബാധിച്ച് മരിച്ച പിതാവിനൊപ്പം രണ്ട് ദിവസം ചെലവിട്ട് എട്ടുവയസുകാരി - പട്ന കൊവിഡ് മരണം
ബിഹാറിലെ ഈസ്റ്റ് റാം കൃഷ്‌ണ നഗറിലാണ് സംഭവം
![കൊവിഡ് ബാധിച്ച് മരിച്ച പിതാവിനൊപ്പം രണ്ട് ദിവസം ചെലവിട്ട് എട്ടുവയസുകാരി patna corona news bihar corona news gopal ravidas Phulwari MLA Gopal Ravidas Death from Corona in Madhuban Colony top patna news കൊവിഡ് ബാധിച്ച് മരിച്ചു പട്ന കൊവിഡ് മരണം ബിഹാർ കൊവിഡ് വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-01:36:03:1619683563-bh-pat-01-little-child-has-spend-two-days-with-dead-body-pkg-bh10042-29042021091642-2904f-1619668002-48.jpg)
കൊവിഡ് ബാധിച്ച് മരിച്ച പിതാവിനൊപ്പം 2 ദിവസം ചെലവിട്ട് പെൺകുട്ടി
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച സിപിഐ സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ രൺവിജയ് കുമാർ സ്ഥലത്തെത്തി ജില്ല ഭരണകൂടത്തെ വിവരം അറിയിച്ചു. എന്നാൽ ഏറെ വൈകും വരെ ആരുടെയും സഹായം ലഭിച്ചില്ലെന്ന് സ്ഥലം എംഎൽഎ ഗോപാൽ രവിദാസ് പറഞ്ഞു. ഒടുവിൽ രാത്രിയോടെ മൃതദേഹം പുറത്തെത്തിച്ച് സംസ്കരിക്കാൻ കൊണ്ടുപോവുകയായിരുന്നു. പെൺകുട്ടി നിലവിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിയുകയാണ്.