ബിജ്‌നോർ(യുപി) :പത്ത് വയസുകാരന്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി. ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ ജില്ലയിലെ ധംപൂർ ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടിയുടെ അച്‌ഛനാണ് പരാതി നല്‍കിയത്.
എട്ട് വയസുകാരിയെ പത്ത് വയസുകാരന്‍ പീഡിപ്പിച്ചെന്ന് പരാതി - പ്രയപൂര്‍ത്തിയാവത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത്
സംഭവത്തില്‍ യുപിയിലെ ബിജ്‌നോര്‍ ജില്ലയിലെ ധംപൂര്‍ ഗ്രാമം ഞെട്ടിയിരിക്കുകയാണ്
തങ്ങള്‍ ജോലിചെയ്യുകയായിരുന്ന പാടത്തേക്ക് വരികയായിരുന്ന മകളെ പ്രസ്‌തുത ആണ്‍കുട്ടി ബലമായി മറ്റൊരിടത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഫോണിലൂടെയാണ് പെണ്‍കുട്ടിയുടെ അച്‌ഛന്‍ പൊലീസില്‍ ആദ്യം പരാതിപ്പെടുന്നത്. തുടര്‍ന്ന് പൊലീസ് എത്തി സംഭവം അന്വേഷിക്കുകയായിരുന്നു.
താന്‍ പീഡിപ്പിക്കപ്പെട്ടകാര്യം പെണ്‍കുട്ടി മാതാപിതാക്കളോട് പറയുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കി. ആണ്‍കുട്ടിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തിട്ടുണ്ട് . സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.