പട്‌ന: മുസാഫർപൂർ ജില്ലാ ആശുപത്രിയിൽ ഡോക്ടർമാരുടെ അശ്രദ്ധമൂലം എട്ട് വയസുകാരി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു . ചൊവ്വാഴ്ച ലിച്ചി പഴത്തിന്‍റെ വിത്ത് തൊണ്ടയിൽ കുടുങ്ങിയതിനെത്തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തി ഒരു മണിക്കൂറായിട്ടും ഡോക്‌ടർമാർ പരിശോധനക്കെത്തിയിരുന്നില്ല. തുടർന്ന് ശ്വാസ തടസം കാരണം കുട്ടി മരിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് അറിയിച്ചു.
ഡോക്ടർമാരുടെ അശ്രദ്ധമൂലം എട്ട് വയസുകാരി മരിച്ചു; അന്വേഷണത്തിന് ഉത്തരവ് - Bihar's Muzaffarpur
ചൊവ്വാഴ്ച ലിച്ചി പഴത്തിന്‍റെ വിത്ത് തൊണ്ടയിൽ കുടുങ്ങിയതിനെത്തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
ഡോക്ടർമാരുടെ അശ്രദ്ധമൂലം എട്ട് വയസുകാരി മരിച്ചു; അന്വേഷണത്തിന് ഉത്തരവ്
ALSO READ:ഇന്ത്യയിൽ 1.34 ലക്ഷം പേര്‍ കൂടി കൊവിഡ് ബാധിതർ; മരണം 2,887
അതേസമയം ആശുപത്രിയിലുണ്ടായിരുന്ന ഡോക്‌ടർ റിപ്പോർട്ടിൽ എഴുതിയിരിക്കുന്നത് കുട്ടി ആശുപത്രിയിലെത്തിക്കുന്നതിന് മുൻപ് മരിച്ചുവെന്നാണ്. തുടർന്ന് ആശുപത്രി അധികൃതർക്കെതിരെ കുട്ടിയുടെ കുടുംബം പരാതിപ്പെടുകയായിരുന്നു.