കേരളം

kerala

ETV Bharat / bharat

ആകാശച്ചുഴിയില്‍പ്പെട്ട് വിസ്താര വിമാനം : എട്ട് പേര്‍ക്ക് പരിക്ക് - വിസ്താര വിമാനം

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

8 passengers injured as Vistara flight hits turbulence before Kolkata landing  മുംബൈയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പുറപ്പെട്ട വിസ്താര വിമാനം  വിസ്താര വിമാനം  ആകാശച്ചുഴി
വിസ്താര വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു: എട്ട് പേര്‍ക്ക് പരിക്ക്

By

Published : Jun 7, 2021, 9:46 PM IST

ന്യൂഡൽഹി :മുംബൈയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പുറപ്പെട്ട വിസ്താര വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. സംഭവത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മറ്റുള്ളവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. ഫ്ലൈറ്റ് യുകെ775 എന്ന വിമാനമാണ് ചുഴിയില്‍പ്പെട്ടത് .ലാന്‍ഡിങ്ങിന് 15 മിനിറ്റ് മുമ്പാണ് അപകടം.

Also read: പൂനെയിൽ കെമിക്കൽ പ്ലാന്‍റിൽ തീപിടുത്തം ; 17 മരണം

113 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ യാത്രക്കാരോട് ക്ഷമ ചോദിക്കുന്നതായി വിസ്താര അധികൃതര്‍ അറിയിച്ചു. വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details