നയ്‌പിത്ത്യോ :മ്യാൻമറിൽ സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. മണ്ടാലെ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ എട്ട് ആയുധധാരികൾ അറസ്റ്റിലായി. സംഭവത്തിൽ എട്ട് പേർ കൊല്ലപ്പെട്ടതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇവിടെ കൊല്ലപ്പെട്ടവരിൽ നാല് പേർ സുരക്ഷ ഉദ്യോഗസ്ഥരും നാല് പേർ ഭീകരരുമാണ്.
Also Read:സോപോർ ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട തീവ്രവാദികളെ തിരിച്ചറിഞ്ഞു
മൈനുകൾ, ഗ്രനേഡുകൾ, മറ്റ് ആയുധങ്ങൾ എന്നിവ ഇവരിൽ നിന്നും സുരക്ഷ സേന കണ്ടെടുത്തിട്ടുണ്ട്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചത്.