സാംഗ്ലി(മഹാരാഷ്ട്ര): ആരോരുമില്ലാത്ത 66കാരിയായ വിധവയ്ക്ക് വരണമാല്യം ചാര്‍ത്തി 79കാരനായ റിട്ട. അധ്യാപകന്‍ ദാദാസാഹേബ് സലൂങ്കെ. പൂനെ സ്വദേശിനിയായ ശാലിനിയാണ് വധു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സാലൂങ്കെയുടെ ഭാര്യ മരിച്ചു. ഒരു മകനുണ്ടെങ്കിലും ഇയാള്‍ മറ്റൊരിടത്താണ് താമിസിക്കുന്നത്. ഇതോടെ സാലൂങ്കെ പൂര്‍ണമായും ഒറ്റപ്പെട്ടു.
66കാരിയായ വിധവയെ ജീവിതസഖിയാക്കി 79കാരനായ റിട്ട. അധ്യാപകന്‍ ഇതോടെയാണ് സമാനദുഃഖം അനുഭവിക്കുന്ന ഒരാളെ കണ്ടെത്തി ജീവിതത്തില്‍ കൂടെ കൂട്ടാന്‍ തീരുമാനിച്ചത്. തീരുമാനം മകനോട് പങ്കുവച്ചു. മകന്‍ അനുകൂലമായി പ്രതികരിക്കുകയായിരുന്നു. ഇതോടെ പങ്കാളിക്കായി തിരച്ചില്‍ ആരംഭിച്ചു.
എന്നാല്‍ പ്രായവും സാമ്പത്തിക നിലയും തടസമായി. ഇതിനിടെയാണ് സാംഗ്ലിയിൽ മിറാജ് മുനിസിപ്പൽ കോർപ്പറേഷൻ സ്ത്രീകളുടെ സംരക്ഷണത്തിനായി സ്ഥാപിച്ച അഭയ കേന്ദ്രമായ അസ്ത ബേഗറിനെ കുറിച്ച് അറിഞ്ഞത്. തുടര്‍ന്ന് കേന്ദ്രത്തിന്റെ അഡ്മിനിസ്ട്രേറ്റർ സുരേഖ ഷഹീൻ ഷെയ്ക്കുമായി ബന്ധപ്പെട്ടു.
കൂടുതല്‍ വായനക്ക്: കൊവിഡ് മരണം സംബന്ധിച്ച പട്ടിക പുതുക്കുമെന്ന് ആരോഗ്യ മന്ത്രി
ഇദ്ദേഹമാണ് ശാലിനിയെ പരിചയപ്പെടുത്തിയത്. നേരില്‍ ഇരുവരും മനസ് തുറക്കുകയായിരുന്നു. സലൂങ്കെ തന്‍റെ തീരമാനം ശാലിനിയെ അറിയിച്ചതോടെ ശാലിനി അനുകൂലമായി പ്രതികരിച്ചു. പൂനെയിലെ പാഷാനിൽ താമസിച്ചിരുന്ന ശാലിനിയുടെ ഭര്‍ത്താവും മകനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. ഇതോടെ അവര്‍ ആസ്ത ബേഗറിലേക്ക് താമസം മാറുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇരുവരുടെയും വിവാഹം നടന്നത്.