ചെന്നൈ:മദ്രാസ് ഐഐടിയിൽ 79 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ, മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാമ്പസിൽ രോഗം ബാധിച്ചവരുടെ എണ്ണം 183 ആയി ഉയർന്നു. ഈ മാസം ഒന്നാം തിയതി മുതൽ പരിശോധിച്ച 978 സാമ്പിളുകളിൽ 183 എണ്ണവും പോസിറ്റീവെന്ന് കണ്ടെത്തി. ഇവയിൽ 25 സാമ്പിളുകളുടെ പരിശോധനാ ഫലം ഇനിയും ലഭിക്കാനുണ്ടെന്നും തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ജെ.രാധാകൃഷ്ണൻ അറിയിച്ചു.
മദ്രാസ് ഐഐടിയിൽ 79 പേർക്ക് കൂടി കൊവിഡ് - തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ജെ.രാധാകൃഷ്ണൻ വാർത്ത
വിദ്യാർഥികൾക്കും ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന്, സ്ഥാപനത്തിലെ എല്ലാ ഡിപ്പാർട്‌മെന്‍റുകളും ക്ലാസുകളും അടച്ചു.
മദ്രാസ് ഐഐടിയിൽ 79 പേർക്ക് കൂടി കൊവിഡ്
കഴിഞ്ഞ ദിവസം പരിശോധനക്ക് വിധേയമാക്കിയ 539 സാമ്പിളുകളിൽ ഐഐടി- എമ്മിലെ വിദ്യാർഥികളും ജീവനക്കാരും ഉൾപ്പെടുന്നു. ഇവരിൽ 79 പേരുടെ പരിശോധനാഫലമാണ് പോസിറ്റീവായി സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച വിദ്യാർഥികളും കാന്‍റീൻ ജീവനക്കാരും കിംഗ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്‍റീവ് മെഡിസിൻ ആൻഡ് റിസർച്ചിൽ ചികിത്സയിലാണ്. എന്നാൽ, കാമ്പസിനകത്ത് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്ഥാപനത്തിലെ എല്ലാ ഡിപ്പാർട്‌മെന്‍റുകളും ക്ലാസുകളും അടച്ചു.