രാജ്യത്തിന്‍റെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ മറാത്ത രജ്‌പുത് വിഭാഗത്തിന്‍റെ സംഭാവന ചരിത്രത്തിലെ ജ്വലിക്കുന്ന ഏടാണ്. ഉത്തര്‍പ്രദേശിലെ അദീംഗില്‍ 18-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെ പിടിച്ചുകുലുക്കാന്‍ രാജ്യത്തിന്‍റെ ഈ ധീരര്‍ക്കായി. 1805 ഭാരത്പൂർ ഉപരോധത്തിലെ രണ്ടാം ആംഗ്ലോ - മറാത്ത യുദ്ധത്തിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയ്ക്ക് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.
ആവർത്തിച്ചുള്ള ആക്രമണങ്ങളെ തുടര്‍ന്ന് കമ്പനി സേനയ്ക്ക് 3,203 സൈനികരെ നഷ്‌ടപ്പെട്ടു. എട്ടായിരം മുതല്‍ പതിനായിരം പേർക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. അപമാനിതരായ അധിനിവേശ വിഭാഗങ്ങള്‍ക്ക് ഒരു ഉടമ്പടിയിൽ ഒപ്പുവെക്കേണ്ടതായി വന്നു. തുടര്‍ന്ന്, യുദ്ധം നിര്‍ത്തിവയ്‌ക്കുകയും അവര്‍ക്ക് പരാജയം സമ്മതിക്കേണ്ടതായും വന്നു. ഇത് രാജ്യത്തിന്‍റെ സ്വാതന്ത്ര്യ സമര സേനാനികളുടെ ധീരമായ ചെറുത്തുനില്‍പ്പിന്‍റെ വിജയം കൂടിയായിരുന്നു.