മംഗളൂരു: അറിവ് നേടാൻ പ്രായം മാനദണ്ഡമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഉഡുപ്പി സ്വദേശിയായ ഉഷ ചഡഗ. തന്‍റെ 75-ാം വയസിൽ പിഎച്ച്‌ഡി ബിരുദം സ്വന്തമാക്കിയാണ് ഉഷ നാടിന് അഭിമാനമായി മാറിയിരിക്കുന്നത്. മംഗളൂരു സർവകലാശാലയിൽ നിന്നാണ് ഉഷ പിഎച്ച്‌ഡി നേടിയത്.
75-ാം വയസിൽ പിഎച്ച്‌ഡി സ്വന്തമാക്കി മുൻ സ്‌കൂൾ അധ്യാപിക - സംസ്‌കൃത വിദ്വത് വിഷയത്തിൽ പിഎച്ച്‌ഡി സ്വന്തമാക്കി ഉഷ ചഡഗ
മംഗളൂരു സർവകലാശാലയിൽ നിന്നാണ് 75കാരിയായ ഉഷ ചഗഡ പിഎച്ച്‌ഡി നേടിയത്.
75-ാം വയസിൽ പിഎച്ച്‌ഡി സ്വന്തമാക്കി ഉഷ ചഡഗ
രണ്ട് പേരക്കുട്ടികളുടെ മുത്തശ്ശി കൂടിയായ ഉഷ തിരുവനന്തപുരം സനാതന പബ്ലിക് സ്‌കൂളിലെ പ്രിൻസിപ്പലായിരുന്നു. വിരമിച്ച ശേഷം എസ്എംഎസ്‌പി സംസ്‌കൃത കോളജിൽ പരിശീലനത്തിനായി ഉഡുപ്പിയിലെത്തി. സംസ്‌കൃത വിദ്വത് പഠിച്ച ശേഷമാണ് പിഎച്ച്‌ഡി ചെയ്യാൻ തീരുമാനിച്ചത്.
ശേഷം 5 വർഷം കൊണ്ട് പൂർത്തിയാക്കുകയും ചെയ്‌തു. ഇന്ന് (ഏപ്രിൽ 23) നടന്ന മംഗളൂരു സർവ്വകലാശാലയുടെ 40-ാമത് ബിരുദദാന ചടങ്ങിൽ അവർക്ക് പിഎച്ച്‌ഡി ബിരുദം കൈമാറി.
Last Updated : Apr 23, 2022, 10:45 PM IST