ബല്ലുവാന : പഞ്ചാബിലെ ഫാസിൽക ജില്ലയിലെ ബല്ലുവാനയില്‍ 75 കാരിയെ മൂത്ത മകൻ ബലാത്സംഗത്തിനിരയാക്കി. മയക്കുമരുന്നിന് അടിമയായ ഇയാള്‍ പുലര്‍ച്ചെ 2മണിയോടെയോടെയാണ് ക്രൂരകൃത്യം നടത്തിയത്. വീട്ടിലുള്ള മറ്റുള്ളവര്‍ സമീപത്ത് ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് നടുക്കുന്ന സംഭവം. 32 കാരനായ അവിവാഹിതനായ പ്രതി ഈ സമയം മദ്യലഹരിയിലായിരുന്നു.
'മറ്റുള്ളവര്‍ വിവാഹത്തിന് പോയതിനാൽ വീട്ടിൽ ഒറ്റയ്‌ക്കായിരുന്നു. ഈ സമയം മൂത്തമകൻ മദ്യപിച്ച് വീട്ടിലെത്തി എന്നെ ബലാത്സംഗത്തിനിരയാക്കി. ഞാൻ നിസ്സഹായാവസ്ഥയിലായിരുന്നു. അതിനിടയിൽ ഇളയ മകൻ വന്ന് രക്ഷിച്ചു' - പൊലീസിന് നല്‍കിയ പരാതിയിൽ വയോധിക പറയുന്നു. ഇളയ മകനെ കണ്ടതോടെ പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. ബഹവാല പൊലീസ് സ്‌റ്റേഷനിൽ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. പൊലീസ് കുറ്റവാളിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി.