ബെംഗളൂരു: യു.കെയിൽ നിന്ന് കർണാടകയിലേക്ക് എത്തിയവർക്ക് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയതായി ആരോഗ്യമന്ത്രി കെ. സുധാകർ. യൂറോപ്യൻ രാജ്യങ്ങളിൽ ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. 31 പേരുടെ പരിശോധനാ ഫലം വരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് വകഭേദം; ജാഗ്രത ശക്തമാക്കിയതായി കർണാടക ആരോഗ്യമന്ത്രി - ജാഗ്രത
യൂറോപ്യൻ രാജ്യങ്ങളിൽ ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തിരികെ എത്തിയവരുടെ സമ്പർക്ക പട്ടിക ശേഖരിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു
കൊവിഡ് വകഭേദം; ജാഗ്രത ശക്തമാക്കിയതായി കർണാടക ആരോഗ്യമന്ത്രി
യു.കെയിൽ നിന്ന് തിരികെ എത്തിയവരുടെ സമ്പർക്ക പട്ടികയും ശേഖരിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഇതുവരെ കർണാടകയിൽ ഏഴ് പേർക്കാണ് അതി തീവ്ര വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. നവംബർ 25 മുതൽ ഡിസംബർ വരെ യു.കെയിൽ നിന്ന് 5,068 പേർ കർണാടകയിൽ എത്തിയിട്ടുണ്ട്. ഇതിൽ 810 പേർ മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്‌തതായും ഇത് സംബന്ധിച്ച വിവരങ്ങൾ മറ്റ് സംസ്ഥാനങ്ങൾക്ക് കൈമാറിയതായും കർണാടക ആരോഗ്യമന്ത്രി കെ. സുധാകർ പറഞ്ഞു.