ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗ വ്യാപനത്തിൽ 730 ഡോക്‌ടർമാർ മരിച്ചുവെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അറിയിച്ചു. ബീഹാറിലാണ് ഏറ്റവുമധികം മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ബിഹാറിൽ 115 ഉം ഡൽഹിയിൽ 109 ഉം ഉത്തർപ്രദേശിൽ 79 ഉം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
തെക്കൻ സംസ്ഥാനങ്ങളിൽ ആന്ധ്രയിൽ 38, തെലങ്കാന 37, കർണാടക 9, കേരളം 24, ഒഡീഷ 31 എന്നിങ്ങനെയാണ് ഡോക്ടർമാരുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ALSO READ:മാസ്‌ക് ധരിച്ചില്ല, വീട്ടമ്മയെ പൊലീസുകാരൻ ഭീഷണിപ്പെടുത്തി മാസങ്ങളോളം പീഡിപ്പിച്ചതായി പരാതി
അതേ സമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 62,224 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 3.22 ശതമാനമാണ് പ്രതിദിന പോസിറ്റീവ് നിരക്ക്. രാജ്യത്ത് തുടർച്ചയായ ഒൻപത് ദിവസമായി പ്രതിദിന പോസിറ്റീവ് നിരക്ക് 5 ശതമാനത്തിൽ താഴെയാണ്. 2,542 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ ആകെ മരണസംഖ്യ 3,79,573 ആയി ഉയർന്നു.
സജീവമായ കേസുകൾ 8,65,432 ആയി കുറഞ്ഞിട്ടുണ്ട്. 70 ദിവസത്തിനുള്ളിൽ ആദ്യമായാണ് സജീവകേസുകൾ 9 ലക്ഷത്തിൽ താഴെയാകുന്നത്. 2,96,33,105 ആണ് രാജ്യത്തെ ആകെ കേസുകളുടെ എണ്ണം.