ബെംഗളൂരു: വരനെ തേടി വിവാഹപ്പരസ്യം നല്‍കി 73കാരി. മൈസൂർ സ്വദേശിയാണ് തന്നെക്കാൾ മൂന്ന് വയസിന് മുതിർന്ന വരനെ തേടി പത്രത്തിൽ പരസ്യം നൽകിയത്. 'സർക്കാർ ജോലിയിൽ നിന്ന് വിരമിച്ച 73 വയസുള്ള സ്ത്രീയാണ്. ആരോഗ്യവാനും ബ്രാഹ്മണനും എന്നെക്കാൾ മൂന്ന് വയസ് മുതിർന്നവരുമായ പുരുഷന്മാരിൽ നിന്ന് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു' എന്നാണ് പരസ്യത്തിലുള്ളത്. സമൂഹ മാധ്യമങ്ങളിൽ പരസ്യം വൈറലായിരിക്കുകയാണ്.
73കാരി വരനെ തേടുന്നു, വൈറലായി വിവാഹപ്പരസ്യം
മൈസൂർ സ്വദേശിയാണ് തന്നെക്കാൾ മൂന്ന് വയസിന് മുതിർന്ന വരനെ തേടി പത്രത്തിൽ പരസ്യം നൽകിയത്.
73കാരി വരനെ തേടുന്നു, വൈറലായി വിവാഹപ്പരസ്യം
താന്‍ വിവാഹ മോചിതയാണ്. മാതാപിതാക്കൾ മരിച്ച ശേഷം ഒറ്റയ്‌ക്ക് ജീവിക്കാൻ ഭയം തോന്നി. അതിനാലാണ് കല്യാണം കഴിക്കാൻ തീരുമാനിച്ചത്. അതിൽ എന്താണ് തെറ്റെന്നും ഈ മുത്തശ്ശി ചോദിക്കുന്നു. ഇവരെ വിവാഹം കഴിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് ഏതാനും മുത്തച്ഛൻമാരും ഇതിനകം രംഗത്തെത്തിയിട്ടുണ്ട്.