അംബോലി: സൂറത്തിലെ അംബോലി മേഖലയിൽ 25 അടി താഴ്‌ചയുള്ള സെപ്‌റ്റിക് ടാങ്കിൽ വീണ എഴുപതുകാരിയെ സാഹസികമായി രക്ഷപ്പെടുത്തി അഗ്‌നിശമന സേന. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ സേഫ്‌റ്റി ബെൽറ്റ് ഉപയോഗിച്ചാണ് അഗ്‌നിശമന സേനാംഗങ്ങൾ വൃദ്ധയെ പുറത്തെത്തിച്ചത്.
video: 25 അടി താഴ്‌ചയുള്ള സെപ്‌റ്റിക് ടാങ്കിൽ വീണ് 70 കാരി; സാഹസികമായി പുറത്തെത്തിച്ച് അഗ്‌നിശമന സേന - സെപ്‌റ്റിക് ടാങ്കിൽ വീണ 70 കാരിയെ സാഹസികമായി പുറത്തെത്തിച്ച് അഗ്‌നിശമന സേന
സൂറത്തിലെ അംബോലി മേഖലയിലാണ് സംഭവം.

25 അടി താഴ്‌ചയുള്ള സെപ്‌റ്റിക് ടാങ്കിൽ വീണ് 70 കാരി; സാഹസികമായി പുറത്തെത്തിച്ച് അഗ്‌നിശമന സേന
25 അടി താഴ്‌ചയുള്ള സെപ്‌റ്റിക് ടാങ്കിൽ വീണ് 70 കാരി; സാഹസികമായി പുറത്തെത്തിച്ച് അഗ്‌നിശമന സേന
കപിലബെൻ രാമാനന്ദി എന്ന വൃദ്ധയാണ് രാവിലെ കുളിമുറിയിലേക്ക് പോകുന്നതിനിടെ സെപ്‌റ്റിക് ടാങ്കിലേക്ക് വീണത്. മഴയെത്തുടർന്ന് ടാങ്കിന്‍റെ സ്ലാബ് ഇളകിയ നിലയിലായിരുന്നു. ഇത് ശ്രദ്ധയിൽ പെടാത്താതാണ് അപകടത്തിലേക്ക് വഴിവെച്ചത്.
പിന്നാലെ വീട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ അഗ്‌നി ശമന സേന ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പരിക്കുകൾ കൂടാതെ വൃദ്ധയെ പുറത്തെത്തിക്കുകയായിരുന്നു.