കേരളം

kerala

ETV Bharat / bharat

കനത്ത മഴയിലും കാറ്റിലും കൂറ്റൻ കട്ടൗട്ട് വീഴുന്ന ദൃശ്യം, ഒഴിവായത് വൻ അപകടം - huge cutout collapses in kaimnagar

70 അടി ഉയരമുള്ള കട്ടൗട്ടാണ് നിലംപതിച്ചത്

കട്ടൗട്ട് നിലംപതിച്ചു  തെലങ്കാന കൂറ്റന്‍ കട്ടൗട്ട് മറിഞ്ഞുവീണു  തിരുപ്പതി ക്ഷേത്രം കട്ടൗട്ട് മറിഞ്ഞുവീണു  തെലങ്കാന കനത്ത മഴ  telangana heavy rain  huge cutout collapses in kaimnagar  70 feet cutout collapses in telangana
കനത്ത മഴയിലും കാറ്റിലും കൂറ്റൻ കട്ടൗട്ട് വീഴുന്ന ദൃശ്യങ്ങൾ, ഒഴിവായത് വൻ അപകടം

By

Published : Jan 12, 2022, 3:02 PM IST

കരിംനഗര്‍ (തെലങ്കാന): തെലങ്കാനയില്‍ കനത്ത മഴ. കരിംനഗറിലെ ഗീതാഭവനിൽ ശക്തമായ കാറ്റിൽ 70 അടി ഉയരമുള്ള കട്ടൗട്ട് നിലംപതിച്ചു. ഫെബ്രുവരിയിൽ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ നടക്കുന്ന ബ്രഹ്മോത്സവത്തിന്‍റെ ഭാഗമായി സ്ഥാപിച്ച കട്ടൗട്ടാണ് തകർന്നുവീണത്. 45 ലക്ഷം രൂപയോളം ചെലവഴിച്ച് ഇലക്‌ട്രിക് ലൈറ്റോട് കൂടി സ്ഥാപിച്ച ഹോര്‍ഡിങാണ് പെട്ടെന്നുണ്ടായ മഴയില്‍ തകര്‍ന്നു വീണത്.

കനത്ത മഴയിലും കാറ്റിലും കൂറ്റൻ കട്ടൗട്ട് വീഴുന്ന ദൃശ്യങ്ങൾ

കരിമംനഗറില്‍ ചോപ്‌ദണ്ടി, രാമഡുഗു, മനകൊണ്ടൂർ, പെഗഡപള്ളി, ശങ്കർപട്ടണം, സുൽത്തനാബാദ് എന്നീ പ്രദേശങ്ങളിലാണ് കനത്ത മഴ പെയ്‌തത്. പല പ്രദേശങ്ങളിലും വൈദ്യുതി വിതരണം തടസപ്പെട്ടു. സിറിസില്ല ജില്ലയിൽ വീർണാപ്പള്ളി, രംഗംപേട്ട, ഗർജനപ്പള്ളി, ലാൽ സിംഗ് നായക് തണ്ട, അടവി പടിര തുടങ്ങിയ പ്രദേശങ്ങളിലും കനത്ത മഴ പെയ്‌തു. ശക്തമായ കാറ്റിൽ പലയിടത്തും വൈദ്യുതി വിതരണം തടസപ്പെട്ടു.

ഹൈദരാബാദിൽ കനത്ത മഴയില്‍ മൗലാലി, കുഷൈഗുഡ, ചർലപ്പള്ളി, ജവഹർ നഗർ, കീസര, ദമ്മൈഗുഡ എന്നിവിടങ്ങളില്‍ റോഡുകൾ വെള്ളത്തിനടിയിലായി. ഇതുമൂലം ഗതാഗതം തടസപ്പെട്ടു.

വാറങ്കൽ ജില്ലയിൽ ഹൻമകൊണ്ട, ഭൂപാൽപള്ളി, ജനഗാമ, വാറങ്കൽ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങി. നർസാംപേട്ട്, ദുഗ്ഗോണ്ടി, നല്ലബെല്ലി എന്നിവിടങ്ങളിലാണ് കനത്ത മഴ പെയ്‌തത്. പ്രദേശത്തെ നിരവധി വീടുകളുടെ മേൽക്കൂര തകര്‍ന്നു.

അതേസമയം, ജയശങ്കർ ഭൂപാലപ്പള്ളിയിൽ നേരിയ മഴയാണ് രേഖപ്പെടുത്തിയത്. ഭൂപാലപള്ളി, ഘാനപുരം, ചിത്യാല, തേക്കുമത, മൊഗുള്ളപള്ളി, കടാരം, മഹാദേവപൂർ, പലിമേല, മഹാമുതാരം, മൽഹാർ എന്നിവിടങ്ങളിലും മഴ ജനജീവിതത്തെ ബാധിച്ചു.

Also read: ആംബുലന്‍സ് വിളിച്ചിട്ടും എത്തിയില്ല : ഒടുവിൽ പ്രസവം ഉന്തുവണ്ടിയിൽ

ABOUT THE AUTHOR

...view details