നാഗൗര്‍ (രാജസ്ഥാന്‍) :ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മെര്‍ട്ട റോഡ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ജൂലൈ നാലിനാണ് രണ്ട് പേര്‍ ചേര്‍ന്ന് കുട്ടിയെ ബലമായി വീടിന്‍റെ മുകളില്‍ എത്തിച്ച് ബലാത്സംഗം ചെയ്തത്.
7 വയസുകാരിയെ ബലാത്സംഗം ചെയ്ത് കുട്ടികള്‍ ; അന്വേഷണമാരംഭിച്ച് പൊലീസ് - ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്തു
രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ്
പ്രായപൂര്‍ത്തിയാക്കാത്ത രണ്ട് പേര്‍ ചേര്‍ന്ന് ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്തു
ശേഷം ഇക്കാര്യം പുറത്ത് പറയരുത് എന്ന് പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തി. എന്നാല്‍ കുട്ടിക്ക് അടിവയറ്റില്‍ വേദന അനുഭവപ്പെട്ടതോടെ രക്ഷിതാക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരുന്ന് നല്‍കിയെങ്കിലും വേദന മാറാതായതോടെ കുട്ടി മാതാപിതാക്കളെ സംഭവം അറിയിക്കുകയായിരുന്നു.
രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ ഇരുവര്‍ക്കും എതിരെ പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. ഇവരുടെ പ്രായം സംബന്ധിച്ച വ്യക്തതക്കായി അന്വേഷണം ഉര്‍ജിതമാക്കിയിട്ടുണ്ട്.