ലഖ്‌നൗ: ഉത്തർപ്രദേശിലെ മഹോബ ജില്ലയിൽ ഏഴ് വയസുകാരിയെ 15 വയസുകാരൻ ബലാത്സംഗം ചെയ്തു. പീഡനത്തിന് ഇരയായ കുട്ടിയുടെ ബന്ധുവാണ് പ്രതി. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം.
ഉത്തർപ്രദേശിൽ ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്തു - rape case
ബന്ധുവായ പത്താം ക്ലാസ് വിദ്യാർഥിയാണ് പ്രതി
ഉത്തർപ്രദേശിൽ ഏഴ് വയസുകാരിയെ ബലാൽസംഗം ചെയ്തു
വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ടിവി കാണിക്കാമെന്ന പേരിൽ പ്രതി തന്‍റെ വീട്ടിലേയ്ക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കിയെന്നും പ്രതിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.
Last Updated : Mar 12, 2021, 1:10 PM IST