ജയ്‌പൂർ : രാജസ്ഥാനിലെ ശാസ്‌ത്രി നഗറിൽ ഏഴ് വയസുകാരി പീഡനത്തിനിരയായി. 14 വയസുകാരനായ കളിക്കൂട്ടുകാരനാണ് കുട്ടിയെ അതിക്രമത്തിന് ഇരയാക്കിയത്. ആൺകുട്ടിക്കായി പ്രത്യേക പോലീസ് സംഘം തിരച്ചിൽ ആരംഭിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അയൽവാസികളായ ഇരുവരും വീടിന് പുറത്ത് കളിക്കുന്നതിനിടെ പ്രതി കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും പീഡനത്തിനിരയാക്കുകയുമായിരുന്നു. നിലവിളികേട്ട രക്ഷിതാക്കളാണ് കുട്ടിയെ കണ്ടെത്തിയത്.