ആൻഡമാൻ-നിക്കോബാർ ദ്വീപുകളിൽ പുതുതായി ഏഴ് പേർക്ക് കൂടി കൊവിഡ് - COVID-19
ഇതോടെ ആകെ കൊവിഡ് ബാധിതർ 4,798 ആയി.
ആൻഡമാൻ-നിക്കോബാർ ദ്വീപുകളിൽ പുതുതായി ഏഴ് പേർക്ക് കൂടി കൊവിഡ്
പോർട്ട് ബ്ലെയർ: ആൻഡമാൻ-നിക്കോബാർ ദ്വീപുകളിൽ പുതുതായി ഏഴ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതർ 4,798 ആയി. സമ്പർക്കത്തിലൂടെ അഞ്ച് പേർക്കും യാത്ര പശ്ചാത്തലമുള്ള രണ്ട് പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4,659 പേർക്ക് രോഗം ഭേദമായി. നിലവിൽ 78 സജീവ രോഗബാധിതരാണ് ദ്വീപിലുള്ളത്. വൈറസ് ബാധിച്ച് 61 പേർ മരിച്ചു. നിലവിൽ 1,47,801 സാമ്പിളുകൾ പരിശോധന നടത്തി.