ശ്രീനഗർ:കശ്‌മീരിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിലുണ്ടായ വെടിവയ്‌പ്പിൽ തീവ്രവാദികളെ തിരിച്ചറിഞ്ഞതായി അന്വേഷണ ഏജൻസി. വെടിവയ്‌പ്പിൽ അൻസാർ ഗസ്വത്ത് ഉൽ ഹിന്ദ് സംഘടന തലവൻ ഇംതിയാസ് ഷാ ഉൾപ്പെടെ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. ഷോപ്പിയാനിൽ കൊല്ലപ്പെട്ട തീവ്രവാദികൾ കശ്‌മീർ സ്വദേശി തന്നെയാണെന്ന് അന്വേഷണ ഏജൻസി വെളിപ്പെടുത്തിയിട്ടുണ്ട്.
കശ്‌മീർ വെടിവയ്‌പ്പ്; തീവ്രവാദികളുടെ വിവരങ്ങൾ പുറത്ത് വിട്ടു - കശ്‌മീരിൽ വെടിവയ്‌പ്പ്
വെടിവപ്പിൽ നാല് സുരക്ഷാ ഉദ്യോഗസ്ഥർക്കും മൂന്ന് പ്രദേശവാസികൾക്കും പരിക്കേറ്റു
മുസമ്മിൽ തൻട്രേ, അഡിൽ ലോൺ, യൂനിസ് ഖാൻഡേ, ബക്‌ഷി എന്നിവരാണ് കൊല്ലപ്പെട്ടത്. മുസാമ്മിൽ തൻട്രേയും അഡിൽ ലോണും 2019ലാണ് അൻസാർ ഗസ്വത്ത് ഉൽ ഹിന്ദ് സംഘടനയുടെ ഭാഗമായതെന്നാണ് വിവരം. ത്രാലിൽ വെടിവെയ്‌പ്പിൽ കൊല്ലപ്പെട്ട ഒരു തീവ്രവാദിയെ മാത്രമേ തിരിച്ചറിയാൻ സാധിച്ചിട്ടുള്ളൂ.
വെള്ളിയാഴ്‌ച്ച വൈകുന്നേരമാണ് രണ്ട് പ്രദേശങ്ങളിലായി വെടിവയ്‌പ്പ് ആരംഭിക്കുന്നത്. ആദ്യം തീവ്രവാദികളുടെ താവളങ്ങൾ സുരക്ഷാസേന തകർത്തിരുന്നു. ത്രാലിൽ നടന്ന ആക്രമണത്തിൽ രണ്ട് തീവ്രവാദികളും ഷോപ്പിയാനിൽ നടന്ന ആക്രമണത്തിൽ അഞ്ച് തീവ്രവാദികളുമാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട തീവ്രവാദികൾ നിരോധിത തീവ്രവാദ സംഘടനയായ അൻസാർ ഗസ്വത്ത് ഉൽ ഹിന്ദ് (എജിഎച്ച്) എന്ന സംഘടനയുമായി ബന്ധമുള്ളവരാണെന്ന് പൊലീസ് അറിയിച്ചിരുന്നു. രണ്ട് ഏറ്റുമുട്ടലുകൾ നടന്ന സ്ഥലത്ത് നിന്നും ഏഴ് എകെ 47 റൈഫിളുകളും പിസ്റ്റലുകളും കണ്ടെത്തിയിരുന്നു. വെടിവയ്‌പ്പിൽ നാല് സുരക്ഷാ ഉദ്യോഗസ്ഥർക്കും മൂന്ന് പ്രദേശവാസികൾക്കും പരിക്കേറ്റു.