ന്യൂഡല്‍ഹി: കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ അസുഖം ബാധിച്ച് 646 ഡോക്ടർമാർ മരിച്ചതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) അറിയിച്ചു. 109 മരണങ്ങൾ രേഖപ്പെടുത്തിയ ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാര്‍ മരണപ്പെട്ടത്. ബിഹാറിൽ 97, ഉത്തർപ്രദേശ് 79, രാജസ്ഥാൻ 43, ജാർഖണ്ഡ് 39, ഗുജറാത്ത് 37, ആന്ധ്രാപ്രദേശ് 35, തെലങ്കാന 34, പശ്ചിമ ബംഗാൾ 30 എന്നിങ്ങനെയാണ് മറ്റുള്ള സംസ്ഥാനങ്ങളില്‍ മരണപ്പെട്ടവരുടെ എണ്ണം. ആദ്യ തരംഗത്തില്‍ രാജ്യത്താകമാനം 748 ഡോക്ടര്‍മാര്‍ക്കാണ് കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടത്. അതേസമയം ശനിയാഴ്ച രാജ്യത്ത് 1,20,529 പുതിയ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കൊവിഡ് രണ്ടാം തരംഗത്തിൽ 646 ഡോക്ടർമാർക്ക് ജീവന്‍ നഷ്ടപ്പെട്ടതായി ഐഎംഎ - ഐഎംഎ
ആദ്യ തരംഗത്തില്‍ രാജ്യത്താകമാനം 748 ഡോക്ടര്‍മാര്‍ക്കാണ് കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടത്.
കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ 646 ഡോക്ടർമാർക്ക് ജീവന്‍ നഷ്ടപ്പെട്ടതായി ഐഎംഎ