കേരളം

kerala

ETV Bharat / bharat

പ്രോട്ടോക്കോൾ ലംഘനം; പൂൾ പാർട്ടിക്കിടെ 61 പേർ അറസ്റ്റിൽ - ഗ്രീൻ ബ്യൂട്ടി ഫാം ഹൗസ്

അറസ്റ്റിലായവരിൽ 15 സ്ത്രീകളും ഉള്‍പ്പെടുന്നു

61 people arrested from Noida pool party for COVID-19 norm violation  പ്രോട്ടോക്കോൾ ലംഘനംർ  പൂൾ പാർട്ടിക്കിടെ 61 പേർ അറസ്റ്റിൽ  പൂൾ പാർട്ടി  കൊവിഡ് നിയന്ത്രണങ്ങൾ  pool party  norm violation  COVID-19  നോയിഡ പൊലീസ്  എക്സ്‌പ്രസ് വേ  ഗ്രീൻ ബ്യൂട്ടി ഫാം ഹൗസ്  സാമൂഹിക അകലം
പ്രോട്ടോക്കോൾ ലംഘനം; പൂൾ പാർട്ടിക്കിടെ 61 പേർ അറസ്റ്റിൽ

By

Published : Jun 14, 2021, 3:36 PM IST

ലഖ്‌നൗ: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഫാം ഹൗസിൽ പാർട്ടി നടത്തിയ 61 പേരെ നോയിഡ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ 15 സ്ത്രീകളും ഉൾപ്പെടുന്നു.

എക്സ്‌പ്രസ് വേ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന സെക്‌ടർ 135 ലെ വസ്തുവിൽ റെയ്‌ഡ് നടത്തുന്നതിനിടെയാണ് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തവർ ഗ്രീൻ ബ്യൂട്ടി ഫാം ഹൗസിൽ ഏർപ്പെടുത്തിയ പൂൾ പാർട്ടിയിൽ പങ്കെടുക്കുകയായിരുന്നു.

Also Read: വിമതനീക്കം ; അനുനയത്തിനുള്ള വഴികള്‍ തേടി ചിരാഗ് പാസ്വാന്‍

മാസ്കുകൾ ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് ഇവർ പാർട്ടിയിൽ പങ്കെടുത്തതെന്നും അതിൽ ചിലർ തുറസായ സ്ഥലത്ത് തുപ്പുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു. ഹരിയാനയിൽ വിൽക്കാനായി കൊണ്ടുവന്ന 12 കുപ്പി ബിയറും രണ്ട് കുപ്പി വിസ്‌കിയും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റിലായവർക്കെതിരെ ഐപിസി സെക്ഷൻ 188, 269, 270 എന്നിവ പ്രകാരം കേസ് എടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details