ഭുവനേശ്വർ :തീ കായുന്നതിനിടെ സാരിയിലേക്ക് പടര്‍ന്ന് വയോധികയ്ക്ക് ദാരുണാന്ത്യം. ഡിയോഗഡ് സ്വദേശിയായ റായ്ബാരി കുവാൻ(60) ആണ് അന്തരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ 4ന് കുടുംബാംഗങ്ങൾക്കൊപ്പം തീ കായുമ്പോഴായിരുന്നു അപകടം. സാരിയിൽ തീ പടര്‍ന്ന് ആളുകയായിരുന്നു. തീയണച്ച് തിലൈബാനി ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും റായ്‌ബാരിയുടെ ജീവൻ രക്ഷിക്കാനായില്ല.
തീ കായുന്നതിനിടെ സാരിയിൽ പടർന്നു ; വയോധിക വെന്തുമരിച്ചു - ഒഡിഷയിൽ സാരിയിൽ തീപിടിച്ച് അറുപതുകാരി മരിച്ചു
കഴിഞ്ഞ ദിവസം പുലർച്ചെ 4ന് കുടുംബാംഗങ്ങൾക്കൊപ്പം തീ കായുമ്പോൾ ഡിയോദർഗ് സ്വദേശി റായ്‌ബാരിയുടെ സാരിയിൽ തീ പിടിക്കുകയായിരുന്നു
![തീ കായുന്നതിനിടെ സാരിയിൽ പടർന്നു ; വയോധിക വെന്തുമരിച്ചു Elderly woman burnt to death in Deogarh Odisha elderly dies by fire ഡിയോഗഢിൽ വയോധിക തീ പിടിച്ച് മരിച്ചു ഒഡിഷയിൽ സാരിയിൽ തീപിടിച്ച് അറുപതുകാരി മരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13966879-1032-13966879-1640072343772.jpg)
തീ കായുന്നതിനിടെ സാരിയിൽ തീ പടർന്നു; വയോധികക്ക് ദാരുണാന്ത്യം
Also Read: മതപരിവര്‍ത്തന നിരോധന ബില്‍ കര്‍ണാടക നിയമസഭയില്‍ ; കീറിയെറിഞ്ഞ് കോണ്‍ഗ്രസ്
റായ്‌ബാരിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ല ആസ്ഥാനത്തെ ആശുപത്രിയിലേക്ക് അയച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.