ബെംഗളൂരു : പൊതുവിജ്ഞാനത്തിലെ അസാധ്യ മികവ് പരിഗണിച്ച് ആറ് വയസുകാരിക്ക് ഓണററി ഡോക്‌ടറേറ്റ് നൽകി തമിഴ് സർവകലാശാല. ധാർവാഡ് ജില്ലയിലെ കുന്ദഗോള സ്വദേശിയായ ശ്രീഷ മുടഗണ്ണവരാണ് ഈ പ്രത്യേക നേട്ടം സ്വന്തമാക്കിയത്. മുദഗണ്ണവർ, കീർത്തി ദമ്പതികളുടെ മക്കളായ ഈ രണ്ടാം ക്ലാസുകാരി ഇതിനകം ധാരാളം റെക്കോഡുകളും സ്വന്തമാക്കിയിട്ടുണ്ട്.
ഈ ചെറിയ പ്രായത്തിനിടെ തന്നെ ശ്രീഷ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സ്, എക്സ്ക്ലൂസീവ് വേൾഡ് റെക്കോഡ്, കർണാടക അച്ചീവ്സ് ഓഫ് ബുക്ക് റെക്കോഡ്‌സ്, ഫ്യൂച്ചർ കലാം ബുക്ക് ഓഫ് റെക്കോഡ്‌സ്, ദി യൂണിവേഴ്‌സ് അച്ചീവ്സ് ബുക്ക് ഓഫ് റെക്കോഡ്‌സ് എന്നിവയിൽ തന്‍റെ പേര് ചേർത്തുകഴിഞ്ഞു.
'അവൾ കുഞ്ഞുനാൾ മുതൽക്കേ വായിക്കാൻ വളരെ മിടുക്കിയായിരുന്നു. അതിനാൽ തന്നെ അവളെ കൂടുതൽ കാര്യങ്ങൾ പഠിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഇപ്പോൾ അവൾക്ക് 6000ത്തോളം ചോദ്യങ്ങളുടെ ഉത്തരം പറയാൻ കഴിയും. ഇനിയും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ', ശ്രീഷയുടെ മാതാവ് പറഞ്ഞു.
ALSO READ :ഐആർസിടിസി വെബ്സൈറ്റിലെ തകരാർ കണ്ടെത്തിയ വിദ്യാർഥിക്ക് തമിഴ്‌നാട് മന്ത്രിയുടെ പ്രശംസ
അന്തരിച്ച പ്രശസ്‌ത നടൻ രാജ് കുമാറിന്‍റെ 200 ലധികം സിനിമകളുടെ പേര് 3 മിനിട്ടിൽ ഈ കൊച്ചുമിടുക്കിക്ക് പറയാൻ സാധിക്കും. ഈ കഴിവ് നേരിട്ടറിഞ്ഞ രാജ് കുമാറിന്‍റെ മകനും പ്രശസ്‌ത സിനിമാ താരവുമായ പുനിത് രാജ്‌കുമാർ ശ്രീഷയെ വീട്ടിലെത്തി അഭിനന്ദിച്ചിരുന്നു.