ഹൈദരാബാദ്:തെലങ്കാനയിൽ വ്യാജ രേഖകൾ ഉപയോഗിച്ച് പാസ്‌പോർട്ട് നേടുന്ന സംഘത്തിലെ ആറ് പേർ പിടിയിൽ. നിസാമാബാദ് ജില്ലയിൽ നിന്നാണ് തെലങ്കാന പൊലീസ് ഇവരെ പിടികൂടിയത്. സംഘത്തിൽ ബംഗ്ലാദേശ് പൗരന്മാരും ഉൾപ്പെട്ടിട്ടുണ്ടോ എന്നതിലും അന്വേഷണം നടക്കുന്നതായി പൊലീസ് വ്യക്തമാക്കി.
വ്യാജ രേഖ പാസ്പോർട്ട്; തെലങ്കാനയിൽ 6 പേർ അറസ്റ്റിൽ - തെലങ്കാന വ്യാജ രേഖ പാസ്പോർട്ട്
സംഘത്തിൽ ബംഗ്ലാദേശ് പൗരന്മാരും ഉൾപ്പെട്ടിട്ടുണ്ടോ എന്നതിലും അന്വേഷണം നടക്കുന്നതായി പൊലീസ്
വ്യാജ രേഖ പാസ്പോർട്ട്; തെലങ്കാനയിൽ 6 പേർ അറസ്റ്റിൽ
സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും ആർക്കൊക്കെയാണ് ഇത്തരത്തിൽ വ്യാജ രേഖകൾ ഉപയോഗിച്ച് പാസ്പോർട്ട് ലഭിച്ചത് എന്നതിൽ അന്വേഷണം നടത്തുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. നേരത്തെ, നിസാമാബാദ് ജില്ലയിലെ ബോധൻ പട്ടണത്തിൽ വ്യാജ രേഖകൾ സമർപ്പിച്ച് ആളുകൾ പാസ്‌പോർട്ട് നേടുന്നതായി ബിജെപി നേതാവും പാർട്ടി എംപിയുമായ അരവിന്ദ് ആരോപിച്ചിരുന്നു.